ട്വന്റി ഏഷ്യാ കപ്പ് ക്രിക്കറ്റ്  ടൂര്‍ണമെന്റിന് കൊടിയേറി

കൊച്ചി: കാഴ്ച്ച പരിമിതര്‍ക്കായുള്ള പ്രഥമ ട്വന്റി ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് വര്‍ണാഭമായ തുടക്കം. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ സംഘാടകര്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. മല്‍സരത്തിനുള്ള പാകിസ്താന്‍ ടീം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തി.
ഇന്ന് രാവിലെ 9.30ന് ആദ്യ മല്‍സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് 1.30ന് പാകിസ്താന്‍ നേപ്പാളിനെ എതിരിടും. നാളെ നേപ്പാള്‍, 20ന് പാകിസ്താന്‍, 22ന് ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ മറ്റു കളികള്‍. 24ന് ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it