Cricket

ട്വന്റിയില്‍ പാകിസ്താന് വേണ്ടി ആദ്യ ഹാട്രിക് നേടി ഫഹീം അഷ്‌റഫ്

ട്വന്റിയില്‍ പാകിസ്താന് വേണ്ടി ആദ്യ ഹാട്രിക് നേടി ഫഹീം അഷ്‌റഫ്
X

അബുദാബി: പാകിസ്താന്‍ ക്രിക്കറ്റിന്റെ ട്വന്റി ചരിത്രത്തിലെ ആദ്യ ഹാടിക്ക് നേട്ടം സ്വന്തമാക്കി യുവതാരം ഫഹീം അഷ്‌റഫ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റിയിലാണ് ഫഹീം അഭിമാന നേട്ടം സ്വന്തമാക്കിയത്. 19ാം ഓവര്‍ എറിഞ്ഞ ഫഹീം ഓവറിലെ നാലാം പന്തില്‍ ഇസ്‌റു ഉഡാനയെയും തൊട്ടടുത്ത പന്തുകളില്‍ മഹീല ഉഡാവത്തെ, ദസുന്‍ ഷണക എന്നിവരെ പുറത്താക്കിയാണ് ഹാട്രിക്ക് തികച്ചത്. ട്വന്റിയില്‍ ഹാട്രിക് നേടുന്ന ആറാമത്തെ ബൗളറാണ് ഫഹീം അഷ്‌റഫ്. ആസ്‌ത്രേലിയയുടെ ബ്രയ്റ്റ് ലീ (2007), ന്യൂസിലന്‍ഡിന്റെ ജേക്കബ് ഓറം (2009), ടിം സൗത്തി (2010), ശ്രീലങ്കയുടെ തിസാര പെരേര (2016), ലസിത് മലിംഗ (2017) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 124 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി രണ്ട് വിക്കറ്റ് വിജയം സ്വന്തമാക്കി. മൂന്ന് മല്‍സര പരമ്പര 2-0നും പാകിസ്താന്‍ അലമാരയിലെത്തിച്ചു.
Next Story

RELATED STORIES

Share it