Cricket

ട്വന്റിയില്‍ അതിവേഗ സെഞ്ച്വറിയുമായി ഡേവിഡ് മില്ലര്‍

ട്വന്റിയില്‍ അതിവേഗ സെഞ്ച്വറിയുമായി ഡേവിഡ് മില്ലര്‍
X



കേപ്ടൗണ്‍: ഡേവിഡ് മില്ലറുടെ കില്ലര്‍ ബാറ്റിങിന് മുന്നില്‍ ബംഗ്ലാദേശിന് കൂറ്റന്‍ തോല്‍വി. ട്വന്റിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേട്ടത്തോടെ മില്ലര്‍ (101*) കളം നിറഞ്ഞപ്പോള്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവും ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിന് സമ്മാനിച്ചു. 36 പന്തില്‍ ഏഴ് ഫോറും ഒമ്പത് സിക്‌സറും പറത്തിയായിരുന്നു മില്ലറുടെ സെഞ്ച്വറി പ്രകടനം. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 18.3 ഓവറില്‍ 141 റണ്‍സില്‍ അവസാനിച്ചപ്പോള്‍ 83 റണ്‍സ് ജയവും ദക്ഷിണാഫ്രിക്ക അക്കൗണ്ടിലാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹാഷിം അംല (85) അര്‍ധ സെഞ്ച്വറി നേടി. ജയത്തോടെ രണ്ട് മല്‍സര പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
Next Story

RELATED STORIES

Share it