Flash News

ട്വന്റിയിലും ശ്രീലങ്കയെ തൂത്തുവാരി പാകിസ്താന്‍



അബൂദബി: ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പരയും പാകിസ്താന്. മൂന്നാം ട്വന്റിയില്‍ 36 റണ്‍സിന്റെ വിജയം പിടിച്ചെടുത്ത് മൂന്ന് മല്‍സര പരമ്പര 3-0ന് പാക് പട തൂത്തുവാരുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അമീറിന്റെ തീപ്പൊരി ബൗളിങാണ് ലങ്കയെ തകര്‍ത്തത്.  ഫഹീം അഷറഫ് രണ്ടും ഇമാദ് വാസിം, മുഹമ്മദ് ഹഫീസ്, ഹസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. അര്‍ധ സെഞ്ച്വറി നേടിയ (54) ദസുണ്‍ ഷണകയുടെ ബാറ്റിങാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ലങ്കയെ രക്ഷിച്ചത്.നേരത്തെ ഷുഹൈബ് മാലിക്കിന്റെ അര്‍ധ സെഞ്ച്വറി (51) പ്രകടനമാണ് പാകിസ്താന്‍ സ്‌കോര്‍ബോര്‍ഡിന് കരുത്തായത്.  ഉമുര്‍ അമിന്‍ (45), ബാബര്‍ അസം (34*), ഫഖര്‍ സമാന്‍ (31) എന്നിവരും പാക് നിരയില്‍ തിളങ്ങി.
Next Story

RELATED STORIES

Share it