Flash News

ട്രെയ്‌നില്‍ സൈനികന്റെ പീഡന ശ്രമം; യുവതി കക്കൂസിലൊളിച്ച് രക്ഷപ്പെട്ടു

ട്രെയ്‌നില്‍ സൈനികന്റെ പീഡന ശ്രമം; യുവതി കക്കൂസിലൊളിച്ച് രക്ഷപ്പെട്ടു
X
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയ്‌നില്‍ യുവതിക്കു നേരെ സൈനികന്റെ പീഡന ശ്രമം. ദുരന്തോ എക്‌സ്പ്രസ് ട്രെയ്‌നില്‍ കോട്ടയില്‍ നിന്ന് ഹസ്‌റത്ത് നിസാമുദ്ദീന്‍ സ്‌റ്റേഷനിലേക്കു പോവുന്ന യുവതിക്കാണ് ദുരനുഭവം. സൈനികന്‍ തന്നെ ദുരുദ്ദേശത്തോടെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

സുഹൃത്തക്കളോടൊത്ത് മദ്യപിക്കുകയായിരുന്നു സൈനികന്‍.  ട്രെയ്‌നില്‍ കക്കൂസില്‍ കയറി ലോക്ക് ചെയ്താണ് പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഡല്‍ഹിയിലെത്തിയ ശേഷം യുവതി പരാതി നല്‍കി.
Next Story

RELATED STORIES

Share it