ernakulam local

ട്രെയിലര്‍ സമരം: സിഐടിയു എതിര്‍പ്പുമായി രംഗത്ത്



മട്ടാഞ്ചേരി: വല്ലാര്‍പാടം ടെര്‍മിനലില്‍ ബിഎംഎസ് തൊഴിലാളികള്‍ നടത്തി വരുന്ന സമരത്തിനെതിരേ സിഐടിയു രംഗത്ത്. ലോറികളില്‍ അമിത ലോഡ് എടുക്കുന്നതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് തൊഴിലാളികളുടെ ലൈസന്‍സ് റദ്ദാക്കുന്നതായി പറഞ്ഞാണ് സമരം. എന്നാല്‍ സമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ ട്രേഡ് യൂണിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെ സമരത്തില്‍ ഇല്ല. കൂടാതെ സമരത്തിന് മുന്നോടിയായി സര്‍ക്കാര്‍, ജില്ലാ ദരണകൂടം, ലേബര്‍ ഓഫിസര്‍, കലക്ടര്‍ അടക്കമുള്ളവരോട് യാതൊരു ചര്‍ച്ചയും നടത്താതെ സമരവുമായി ബിഎം എസ് മുന്നോട്ട് പോയത്. അനാവശ്യ സമരം മൂലം തൊഴിലാളികള്‍ പട്ടിണിയിലേക്ക് അകപ്പെടുകയാണ്. ഇതിനാല്‍ അന്യായ സമരത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ വല്ലാര്‍പാടത്ത് പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം എം ലോറന്‍സ് ഉദ്്ഘാടനം ചെയ്തു. കെ വി ജയന്‍ അധ്യക്ഷനായി. കെ ജെ മാക്‌സി എംഎല്‍എ, ബി ഹംസ, ബെനഡിക്ട് ഫെര്‍ണാണ്ടസ്, ബൈജു, ആന്റണി കുട്ടന്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it