ട്രെയിന്‍ വാനിലിടിച്ച സംഭവം: യോഗിക്കെതിരേ പ്രതിഷേധം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് 13 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി യോഗി അദിത്യനാഥിനെതിരേ ജനക്കൂട്ടത്തിന്റെ പ്രതിഷേധം. പരിക്കേറ്റ കുട്ടികളെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലെത്തിയ ശേഷം അപകടസ്ഥലം സന്ദര്‍ശിച്ചപ്പോഴായിരുന്നു യോഗിക്കെതിരേ ജനക്കൂട്ടം പ്രതിഷേധിച്ചത്. പ്രാദേശിക ഭരണകൂടത്തിനും റെയില്‍വേക്കും എതിരേ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. അതെസമയം, ജനക്കൂട്ടത്തിനെതിരേ പൊട്ടിത്തെറിച്ച യോഗി, അപകടത്തില്‍പെട്ടവരെ സന്ദര്‍ശിക്കാനാണ്  ഇവിടെ എത്തിയതെന്നും മുദ്രാവാക്യങ്ങള്‍ നിര്‍ത്തി പ്രതിഷേധ നാടകം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിഷേധം അവസാനിപ്പിക്കാന്‍ ജനക്കൂട്ടം തയ്യാറായില്ല. റെയില്‍വേ ട്രാക്കി ല്‍ നിന്ന് മുദ്രാവാക്യം വിളി തുടര്‍ന്ന ആളുകള്‍ ലെവല്‍ ക്രോസില്‍ കാവല്‍ക്കാരനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it