Breaking News

ട്രെയിന്‍ യാത്രയ്ക്കിടെ പൂര്‍ണ ഗര്‍ഭിണിക്ക് സുഖപ്രസവം

ട്രെയിന്‍ യാത്രയ്ക്കിടെ പൂര്‍ണ ഗര്‍ഭിണിക്ക് സുഖപ്രസവം
X
തൃശൂര്‍: ഒറ്റയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പൂര്‍ണ ഗര്‍ഭിണിക്ക് സുഖപ്രസവം. തുണയായെത്തിയത് സഹയാത്രികരും റെയ്ല്‍വേ അധികൃതരും. കര്‍ണാടക സ്വദേശിനിയാണ് ട്രെയ്‌നില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബംഗളൂരുവില്‍നിന്ന് കളമശ്ശേരിയിലേക്കുള്ള യാത്രക്കിടെയാണ് മുപ്പത്തിനാലുകാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. വടക്കാഞ്ചേരിയില്‍ വച്ച് അസ്വസ്ഥത തുടങ്ങിയതോടെ സഹയാത്രികരായ സ്ത്രീകള്‍ ഷാളുകളും മറ്റും മറച്ച് പ്രസവത്തിനു സൗകര്യമൊരുക്കുകയായിരുന്നു.

യാത്രക്കാരില്‍ ചിലര്‍ സ്‌റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. എന്നാല്‍, മെഡിക്കല്‍ സഹായത്തിനുള്ള സൗകര്യം സ്‌റ്റേഷനിലില്ലാത്തത് അനൗണ്‍സ് ചെയ്തതോടെ യാത്രയ്ക്കായി സ്‌റ്റേഷനിലെത്തിയ ഒരു ഡോക്ടറും നഴ്‌സും സഹായിക്കാന്‍ മുന്നോട്ടു വന്നു.

ഇവരാണ് പൊക്കിള്‍ക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും വേര്‍പെടുത്തിയത്. തുടര്‍ന്ന് ഇരുവരെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ട്രെയ്ന്‍ കുറച്ചു നേരം തൃശൂരില്‍ പിടിച്ചു നിര്‍ത്തി. യുവതി വര്‍ഷങ്ങളായി കളമശ്ശേരിയിലാണ് താമസം. നാലാമത്തെ കുഞ്ഞിനാണ് ഇപ്പോള്‍ ജന്മം നല്‍കിയത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ കളമശ്ശേരിയില്‍ നിന്ന് ബന്ധുക്കളെ എത്തിക്കാനുള്ള ഏര്‍പ്പാടുകളും അധികൃതര്‍ ഒരുക്കിയിരുന്നു.
Next Story

RELATED STORIES

Share it