Flash News

ട്രെയിന്‍ തടയാനുള്ള എംഎല്‍എയുടെ ശ്രമം വിഫലമാക്കി



മുംബൈ: താനെ ജില്ലയിലെ കല്‍വ സ്റ്റേഷനില്‍ ട്രെയിന്‍ തടയാനുള്ള എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദിന്റെ ശ്രമം റെയില്‍വേ സുരക്ഷാഭടന്‍മാര്‍ വിഫലമാക്കി.യാത്രക്കാരുടെ സുരക്ഷയോട് റെയില്‍വേ അധികൃതര്‍ സ്വീകരിക്കുന്ന ഉദാസീന സമീപനത്തിനെതിരായിട്ടായിരുന്നു അവ്ഹാദ് റെയില്‍ സമരം പ്രഖ്യാപിച്ചിരുന്നത്. എല്ലാ പ്രതിഷേധങ്ങളുടെയും മാതാവായിരിക്കും സമരമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്‌റ്റേഷനിലെ തിക്കിലും തിരക്കിലും 23പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സമരം പ്രഖ്യാപിച്ചത്. ഒരു ലോക്കല്‍ ട്രെയിന്‍ അല്‍പനേരം പ്രതിഷേധക്കാര്‍ തടഞ്ഞു. ഉടന്‍ സുരക്ഷാഭടന്‍മാര്‍ പ്രതിഷേധക്കാരെ ഒഴിച്ചുമാറ്റി
Next Story

RELATED STORIES

Share it