ട്രെയിന്‍ ടിക്കറ്റ് വെയ്റ്റിംഗ് ആയാല്‍ വിമാനത്തില്‍ പറക്കാം

ട്രെയിന്‍ ടിക്കറ്റ് വെയ്റ്റിംഗ് ആയാല്‍ വിമാനത്തില്‍ പറക്കാം
X
Air-india

ദില്ലി  : രാജധാനി എക്‌സ്പ്രസിലെ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് വിമാന ടിക്കറ്റാക്കി മാറ്റാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹനി. ഒരാഴ്ചയ്ക്കുള്ളില്‍  പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രയിന്‍ ടിക്കറ്റ് വിമാനടിക്കറ്റാക്കി മാറ്റാനുള്ള പദ്ധതിയ്ക്കാണ് ഐആര്‍സിടിസിയും എയര്‍ ഇന്ത്യയും തമ്മില്‍ ധാരണയായിട്ടുള്ളത്.
പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ രാജധാനി ട്രയിന്‍ ടിക്കറ്റ് കണ്‍ഫോം ആകാത്തവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ എയര്‍ ഇന്ത്യയില്‍ യാത്രചെയ്യാനുള്ള ടിക്ക് ബുക്ക് ചെയ്യാം. വിമാനടിക്കറ്റാക്കി മാറ്റുന്നതിന് എസി ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ അധിക ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ സെക്കന്റ് ക്ലാസ്,തേഡ് എസി ക്ലാസ് യാത്രക്കാര്‍ 2000 രൂപ അധകം നല്‍കേണ്ടിവരുമെന്ന് അശ്വനി ലോഹനി വ്യക്തമാക്കി.
Next Story

RELATED STORIES

Share it