Flash News

ട്രെയിന്‍ ടിക്കറ്റ് ബുക്കിങില്‍ പുതിയ നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി : ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നടത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ വഴി ഒരുമാസം ഒരാള്‍ക്ക് ആറുതവണമാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.  10 തവണ വരെ ഒരാള്‍ക്ക് ഒരു മാസം ബുക്ക് ചെയ്യാം എന്നാണ് നിലവിലെ നിയമം.
ഒരാള്‍ക്ക് ഒരു ദിവസം രണ്ട് തല്‍കാല്‍ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാനാകൂ എന്നും വ്യവസ്ഥവന്നിട്ടുണ്ട്.

പുതിയ നിയമമനുസരിച്ച്് ഇരുനൂറ് കിലോമീറ്ററില്‍ താഴെ സഞ്ചരിക്കുന്നവര്‍ റിസര്‍വേഷനല്ലാത്ത ടിക്കറ്റെടുത്താല്‍ മൂന്നു മണിക്കൂറിനകം യാത്രയാരംഭിക്കണം. ഇതോടെ യാത്രയാരംഭിക്കുമ്പോള്‍ത്തന്നെ മടക്ക ടിക്കറ്റും എടുക്കുന്ന ഹ്രസ്വദൂര യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും.
ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരം.അടുത്തമാസം 15 മുതലാണ് നിയന്ത്രണം നിലവില്‍ വരിക.
Next Story

RELATED STORIES

Share it