Flash News

ട്രെയിന്‍ കുപ്പിവെള്ളകുംഭകോണം : 20 കോടിയിലേറെ രൂപ കണ്ടെടുത്തു

ന്യൂഡല്‍ഹി : ട്രെയിനുകളില്‍ കുപ്പിവെള്ള കുംഭകോണത്തിലൂടെ സമ്പാദിച്ച 20 കോടിയിലേറെ രൂപ രണ്ട് മുന്‍ റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്നും സിബിഐ കണ്ടെടുത്തു. ഇവര്‍ക്ക്് ബന്ധമുള്ള 13 കേന്ദ്രങ്ങളില്‍ നടത്തിയ റെയിഡിലാണ് തുക കണ്ടെടുത്തത്.

റെയില്‍നീര്‍ എന്ന അംഗീകൃത ബ്രാന്‍ഡ് കുപ്പിവെള്ളത്തിന് പകരം മറ്റ് ബ്രാന്‍ഡുകളുടെ വെള്ളം വിതരണം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.  റെയില്‍നീര്‍ ബ്രാന്‍ഡ് മാത്രമേ ട്രെയിനുകളില്‍ വിതരണം ചെയ്യാവൂ എന്ന നിയമം കാറ്റില്‍പ്പറത്തിയാണ് സ്വകാര്യ കമ്പനികളുടെ വെള്ഌ വിതരണംചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കിയത്. കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന വെള്ളം റെയില്‍വേ അനുവദിച്ച വിലയ്ക്കു വില്‍ക്കുന്നതിനായി വ്യാജബ്രാന്‍ഡ് പേരില്‍ കുപ്പിവെള്ളം ഉണ്ടാക്കുകയും ചെയ്തു. റെയില്‍ നീര്‍ വെള്ളം ചിലവാകാതെ വന്നപ്പോള്‍ ഐ.ആര്‍.സി.ടി.സി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഉദ്യോഗസ്ഥരുമായും സ്വകാര്യകുപ്പിവെള്ള കമ്പനികളുമായും ബന്്ധമുള്ള ഡല്‍ഹിയിലെയും നോയിഡയിലെയും കേന്ദ്രങ്ങളിലാണ് സിബിഐ റെയി്ഡ് നടത്തിയത്.
Next Story

RELATED STORIES

Share it