kozhikode local

ട്രെയിനുകള്‍ വൈകി : റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ബഹളം വച്ചു



വടകര: ട്രെയിനുകള്‍ വൈകിയതിനെ തുടര്‍ന്ന് വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ബഹളം വെച്ചു. കൊയിലാണ്ടി ഭാഗത്ത് പാളത്തില്‍ പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വൈകിയത്. രാവിലെ മുതല്‍ രാത്രി വരെ എല്ലാ ട്രെയിനുകളും വൈകിയാണോടിയത്. ചില ട്രെയിനുകള്‍ രണ്ട് മണിക്കൂറോളം വൈകി. ഇതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കിയത്. വടകരയിലെ സ്റ്റേഷന്‍ മാസ്റ്ററെ കണ്ട് പലരും പരാതി പറഞ്ഞു. ട്രെയിന്‍ പിടിച്ചിട്ടത് അറിഞ്ഞ് പലരും റോഡ് മാര്‍ഗ്ഗമാണ് യാത്ര ചെയ്ത്. അതേസമയം കൊല്ലം ഭാഗത്ത് റോഡ് പണി കാരണം ബസ് യാത്രാ തെരഞ്ഞെടത്തവരും ഏറെ നേരെ ബ്ലോക്കില്‍ കുടുങ്ങി. വൈകുന്നേരം മംഗലാപുരത്തേക്ക് പോകേണ്ട എഗ്മൂര്‍, പരശുറാം എന്നീ ട്രെയിനുകള്‍ ഏറെ നേരം കോഴിക്കോട് പിടിച്ചിട്ടു. ആറ് മണിയോടെ കൊയിലാണ്ടിയിലെ ട്രാക്കിലെ അറ്റകുറ്റ പണി പൂര്‍ത്തിയായതോടെയാണ് ട്രെയിനുകള്‍ വിട്ടത്. റെയില്‍വേ ട്രാക്കില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ മാസങ്ങളായി പല ദിവസങ്ങളിലായി ക്യാന്‍സല്‍ ചെയ്യുകയാണ്. പാസഞ്ചര്‍ ട്രെയിനുകളും ഹ്രൗസ്വ ദൂര ട്രെയിനുകളുമാണ് ക്യാന്‍സല്‍ ചെയ്യുന്നത്. രാവിലെ 9 മണിക്കുള്ള കോഴിക്കോട് പാസഞ്ചറും 11.40 നുള്ളിനുള്ള മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചറും ഇന്നലെയും ക്യാന്‍സല്‍ ചെയ്തു.
Next Story

RELATED STORIES

Share it