palakkad local

ട്രെയിനുകള്‍ നിര്‍ത്തലാക്കിയതിനെതിരേ പ്രതിഷേധം ശക്തമാവുന്നു



ഒലവക്കോട്: പൊള്ളാച്ചി പാതയില്‍   ട്രെയിനുകള്‍  നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പാലക്കാട്- പൊള്ളാച്ചി പാതയില്‍  സ്‌പെഷല്‍ ട്രെയിനുകളില്‍ വരുമാനക്കുറവുണ്ടായത് അസമയത്ത് ഓടിയതുകൊണ്ടാണെന്നും ഇതിന്റെ പേരില്‍ സര്‍വീസ് നിര്‍ത്തി വച്ചത് യാത്രക്കാരോട് റെയില്‍വേ അധികൃതരുടെ വെല്ലുവിളിയാണെന്നുമാണ് ആരോപണം.   മീറ്റര്‍ ഗേജില്‍ ഓടിയിരുന്ന 12 പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി പുതുനഗരം റെയില്‍വെ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ്  അസോസിയേഷന്‍ മുമ്പു ട്രെയിനുകള്‍ തടഞ്ഞു പ്രതിഷേധിച്ചതു പോലെ പ്രത്യക്ഷസമരരംഗത്ത് ഇറങ്ങേണ്ടി വരുമെന്നുമെന്ന്് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ജില്ലയിലുള്ള ഒരു പ്രമുഖ വ്യക്തി സതേണ്‍ റെയില്‍വേ ചെന്നൈ ആസ്ഥാനത്തു ചെന്ന് മേലധികാരികളെ  കണ്ടതാണ് സ്‌പെഷല്‍ ട്രെയിനുകള്‍ നിര്‍ത്താന്‍ കാരണമെന്ന് സൂചനയുള്ളതായും ആരോപണമുണ്ട്. 530 കോടി ചിലവില്‍ ബ്രോഡ്‌ഗേജ് ലൈന്‍ വികസിപ്പിച്ച പാലക്കാട് - പൊള്ളാച്ചി ലൈന്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ അധികൃതര്‍ മടിക്കുന്നതിന്റെ പിന്നില്‍ ചില ബസ് മുതലാളിമാരുടെ കൈയാങ്കളിയാണെന്ന് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ യാത്ര വാണിജ്യമേഖല വികസനത്തിനു കൊണ്ടുവന്ന പദ്ധതി തുടര്‍ന്നുവന്ന സര്‍ക്കാര്‍ നിര്‍ജീവമാക്കുന്നതായും ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.1988 -ല്‍ പുതുനഗരം സ്റ്റേഷന്‍ നിര്‍ത്തലാക്കിയപ്പോള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ സമരമുറകള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടി വരുമെന്നും എന്തുവിലകൊടുത്തും പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കാന്‍ പോരാട്ടം നടത്തുമെന്നുമാണ്  പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും തീരുമാനം.
Next Story

RELATED STORIES

Share it