Flash News

ട്രെയിനുകളില്‍ നിന്ന് ലാപ്‌ടോപ്പുകള്‍ കവരുന്ന തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍



ചാലക്കുടി: തീവണ്ടികളില്‍ നിന്നും യാത്രക്കാരുടെ ലാപ്‌ടോപ്പുകള്‍ കവരുന്നയാളെ വ്യാപാരികള്‍ പിടികൂടി പോലിസിലേല്‍പിച്ചു. തമിഴ്‌നാട് പുതുക്കോട്ടെ പൂങ്കനഗര്‍ സ്വദേശി ആരോഗ്യസ്വാമി(39)യാണ് പിടിയിലായത്. പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ രാവിലെ 6.45ഓടെയെത്തിയ പ്രതി ലാപ്‌ടോപ്പ് വില്‍പനയ്ക്കുണ്ടെന്നും വിലക്കുറവില്‍ നല്‍കാമെന്നും അവിടെയുണ്ടായിരുന്നവരെ അറിയിച്ചു. ഇതില്‍ സംശയം തോന്നിയ വ്യാപാരികള്‍ ഇയാളെ പോലിസില്‍ ഏല്‍പിക്കുകയായിരുന്നു. ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ കയറി യാത്രക്കാരുടെ ബാഗുകള്‍ കവരുന്നതാണ് ഇയാളുടെ പതിവെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it