ട്രെയിനുകളിലെ അധിക ലഗേജിന് ഇനി ആറിരട്ടി പിഴ

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ അധിക ലഗേജ് കൊണ്ടുപോവുന്ന യാത്രാക്കാരില്‍ നിന്നു റെയില്‍വേ ഇനി മുതല്‍ ആറിരട്ടി പിഴ ഈടാക്കും. കംപാര്‍ട്ട്‌മെന്റുകളില്‍ അധിക ലഗേജ് കയറ്റി യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണു നടപടി. ഇതോടെ മൂന്നു പതിറ്റാണ്ടിലേറെയായി നിലനിന്നു പോന്ന നിയമം കര്‍ക്കശമായി നടപ്പാക്കാനാണു തീരുമാനം. നിലവില്‍ സ്ലീപ്പര്‍ ക്ലാസ്, സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്കു യഥാക്രമം 40, 35 കിലോഗ്രാം വരെ ഭാരമുള്ള ലഗേജ് പണം നല്‍കാതെ കൊണ്ടുപോവാം. നിയമം നേരത്തെ നിലവിലുള്ളതാണെന്നും ഇപ്പോള്‍ അത് കര്‍ക്കശമായി നടപ്പാക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it