ട്രെയിനിലെ ഉപയോഗ ശേഷം പുതപ്പും തലയണയും സ്വന്തമാക്കാം

തിരുവനന്തപുരം: ട്രെയിനിലെ ഉപയോഗശേഷം പുതപ്പും തലയണയും യാത്രക്കാര്‍ക്ക് സ്വന്തമാക്കാവുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ കേന്ദ്രമന്ത്രി സുരേഷ്പ്രഭു നിര്‍വഹിച്ചു. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയാണ് പുതപ്പും തലയണയും ബുക്ക് ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു കോട്ടണ്‍ ബെഡ്ഷീറ്റിനും തലയണയ്ക്കും 140 രൂപയും ഒരു കോട്ടണ്‍ പുതപ്പ് മാത്രമുള്ള കിറ്റിന് 110 രൂപയുമാണ് വിലയീടാക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍് ഇവ യാത്രക്കാരുടെ കൈയിലെത്തും. ഉപയോഗശേഷം ഇവ വീട്ടിലേക്കു കൊണ്ടുപോവാം. ടിക്കറ്റിന്റെ പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് www.irctctourism.com എന്ന വെബ്‌സൈറ്റ് വഴി ബെഡ്‌റോള്‍ ബുക്ക് ചെയ്യാം. രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ കിറ്റ് ലഭിക്കും. റെയില്‍വേ സ്‌റ്റേഷനിലെ പ്രത്യേക കൗണ്ടറുകളില്‍ പണമടച്ചും ബെഡ്‌റോള്‍ വാങ്ങാം. എന്തെങ്കിലും കാരണത്താല്‍ കിറ്റ് ലഭിച്ചില്ലെങ്കില്‍ തുക തിരികെ നല്‍കും. ദക്ഷിണ റെയില്‍വേയില്‍ ചെന്നൈ, തിരുവനന്തപുരം സ്‌റ്റേഷനുകളിലാണ് ആദ്യ ഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പാക്കുന്നത്. 1323 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. എ സി ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബെഡ്‌റോള്‍ നല്‍കുന്നത് തുടരും.
Next Story

RELATED STORIES

Share it