Alappuzha local

ട്രെയിനിനു നേരെ കല്ലേറ്

അമ്പലപ്പുഴ: പുന്നപ്രയില്‍ ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരനു പരിക്ക്.
ആലപ്പുഴ മുന്നോടി ക്ഷേത്രത്തിനു കിഴക്കുവശം തൈപ്പറമ്പ് വീട്ടില്‍ വാസുവിന്റെ മകന്‍ ചിത്തരഞ്ജനാ(38)ണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പുന്നപ്ര റെയില്‍വേ സ്റ്റേഷനു വടക്കുവശത്തായിരുന്നു സംഭവം.
തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ്സിനു നേരെയാണ് കല്ലേറുണ്ടായത്. കായംകുളത്തു നിന്നു ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു ചിത്തരഞ്ജന്‍. ഇയാളുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പുന്നപ്ര പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it