ട്രൂപ്പിന്റെ പേരില്‍ മനുഷ്യക്കടത്ത് : ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ്
BY ajay G.A.G16 March 2018 11:58 AM GMT
X
ajay G.A.G16 March 2018 11:58 AM GMT
ന്യൂഡല്‍ഹി: തന്റെ ട്രൂപ്പിന്റെ പേരില്‍ അനധികൃതമായി ആളുകളെ വിദേശത്തെത്തിച്ചതിന് പഞ്ചാബി പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ. 1998-99 കാലഘട്ടത്തില്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങ്ങും പത്ത് പേരെ ഗായകസംഘത്തോടൊപ്പം യു.എസിലെത്തിച്ചു എന്നാണ് കേസ്. പാട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. അമേരിക്കന്‍ പര്യടനത്തിനിടെ മൂന്ന് പെണ്‍കുട്ടികളെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇറക്കിയത് ഉള്‍പ്പടെയുള്ള മനുഷ്യക്കടത്തു കേസുകളാണ് മെഹന്ദിയുടെ പേരിലുള്ളത്.
സമാനമായ 35 കേസുകള്‍ ഇവരുടെ പേരിലുണ്ട്.
യു എസിലെത്തിച്ചവരെ അവിടെ ഉപേക്ഷിച്ച് തിരിച്ചുപോരുകയാണ് മെഹന്ദിയും സഹോദരനും ചെയ്തുകൊണ്ടിരുന്നത്. അമേരിക്കയിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് പലരില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ട്.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT