Flash News

ട്രാവന്‍കൂര്‍ ടൈറ്റാനിയം അടക്കം മൂന്ന് കമ്പനികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്



തിരുവനന്തപുരം/ഏലൂര്‍ (കൊച്ചി): മലിനജല സംസ്‌കരണ സംവിധാനം കര്‍ശനമാക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ സമയപരിധി കഴിഞ്ഞദിവസം കഴിഞ്ഞതോടെ വ്യവസായ ശാലകള്‍ ഉള്‍പ്പെടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന കര്‍ശനമാക്കി.  സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ വ്യവസായശാലകളുള്ള എറണാകുളം ജില്ലയിലെ എടയാര്‍-ഏലൂര്‍ മേഖലകളില്‍ ഇന്നലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. ഇന്നലെ 11 കമ്പനികളില്‍ പരിശോധന നടത്തിയതില്‍   ട്രാവന്‍കൂര്‍ ടൈറ്റാനിയം ഉള്‍പ്പെടെ മൂന്നു കമ്പനികള്‍ക്ക് അടച്ചുപൂട്ടാന്‍  കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് നല്‍കി.  മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൂട്ടാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ കെഎസ്ഇബിക്കും നിര്‍ദേശം നല്‍കി. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്ലാന്റില്‍ മലിനീകരണ നിയന്ത്രണ പ്ലാ ന്റ് ഉപകരണം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടപടികള്‍ നേരിട്ടിരുന്നു. ഇറക്കുമതി ചെയ്ത ഉപകരണം ഉപയോഗിക്കാതെ ഇവിടെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതാണ് വിജിലന്‍സ് പരിശോധനയ്ക്ക ഇടയാക്കിയത്. ഒരു പരിസ്ഥിതി സംഘടനയുടെ പരാതിയെത്തുടര്‍ന്നാണ് സുപ്രിംകോടതി വ്യവസായശാലകളുടെ  പാഴ്ജല സംസ്‌കരണ സംവിധാനം കര്‍ശനമാക്കി നടപ്പാക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it