kannur local

ട്രാഫിക് സിഗ്്‌നല്‍ തകരാറിനു കാരണം ഗുണനിലവാരമില്ലാത്ത ഉപകരണങ്ങള്‍



കണ്ണൂര്‍: കാല്‍ടെക്‌സ് ഗാന്ധിസര്‍ക്കിളിലെ ട്രാഫിക് സിഗ്്‌നല്‍ ഇടയ്ക്കിടെ തകരാറാവുന്നതിനു കാരണം ഗുണനിലവാരമില്ലാത്ത ഉപകരണങ്ങള്‍. സ്വകാര്യ കമ്പനി സ്ഥാപിച്ച ഉപകരണങ്ങളിലെ വയറിങും മറ്റുമാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന വിധത്തില്‍ സിഗ്്‌നല്‍ ഇടയ്ക്കിടെ നിലച്ചുപോവാന്‍ കാരണം. ഹൈക്കൗണ്ട് എന്ന സ്ഥാപനമാണ് റൗണ്ട് എബൗട്ടില്‍ സിഗ്നല്‍ സ്ഥാപിച്ചത്. ഏറെക്കാലത്തെ മുറവിളിക്കൊടുവില്‍ സിഗ്നല്‍ യാഥാര്‍ഥ്യമായെങ്കിലും ജങ്ഷന്‍ വിപുലീകരണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സിഗ്നലുകള്‍ മാറ്റിസ്ഥാപിച്ചു. എന്നാല്‍ വയറിങുകളോ മറ്റു ഉപകരണങ്ങളോ ഒന്നും തന്നെ പുതിയതായി ഉപയോഗിച്ചില്ല. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളായതിനാല്‍ ചെറിയതോതിലുള്ള ഇടിമിന്നലോ മറ്റോ ഉണ്ടായാല്‍ തന്നെ സിഗ്നലിലെ ബ്രേക്കര്‍ ഓഫായിപ്പോവും. ഇതോടെ സിഗ്നലിലേക്കുള്ള വൈദ്യുതി വിതരണം നിലയ്ക്കും. എന്നിരുന്നാലും സ്വകാര്യ കമ്പനിയുടെ പരസ്യപലകയിലേക്കുള്ള വൈദ്യുതി നിലയ്ക്കില്ല. തൂണുകള്‍ പോലും മാറ്റാതെയാണ് പുതിയ സിഗ്്‌നല്‍ സ്ഥാപിച്ചത്. കണ്‍ട്രോള്‍ ചുമതല മാത്രമാണു കെല്‍ട്രോണിനു നല്‍കിയിട്ടുള്ളത്. സാധാരണ ഗതിയില്‍ സോളാര്‍ സിഗ്്‌നലുകളാണ് പലയിടത്തും സ്ഥാപിക്കാറുള്ളത്. ഇവിടെ കെഎസ്ഇബിയെയാണു ആശ്രയിക്കുന്നത്. പലപ്പോഴും സിഗ്്‌നല്‍ കൗണ്ടറിനാണു തകരാറ് സംഭവിക്കുന്നത്. ഇവിടെ, റൗണ്ട് എബൗട്ടില്‍ ഒരു സിഗ്നല്‍ ബോര്‍ഡ് കൂടി സ്ഥാപിച്ചാലേ വാഹനങ്ങള്‍ക്ക് കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. സിഗ്നല്‍ അശാസ്ത്രീയമാണെന്നു കണ്ടെത്തിയതിനാല്‍ മാറ്റിസ്ഥാപിക്കണമെന്ന് ജില്ലാ കലക്്ടര്‍ കോര്‍പറേഷനു നിര്‍ദേശം നല്‍കിയിട്ട് ആഴ്ചകളായിട്ടും യാതൊരു നടപടിയുമില്ല. ഇന്നലെയും നമ്പര്‍ കൗണ്ടര്‍ അറ്റകുറ്റപ്പണി നടത്തിയാണ് സിഗ്്‌നല്‍ പ്രവര്‍ത്തനക്ഷമമാക്കിയത്.
Next Story

RELATED STORIES

Share it