Idukki local

ട്രാഫിക് പോലിസുകാര്‍ കുറവ്; നഗരത്തില്‍ ഗതാഗതക്കുരുക്ക്

തൊടുപുഴ: നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന് ആവിശ്യത്തിന് ജീവനക്കാരില്ലാത്തത് ട്രാഫിക് പോലിസിനെ വലയ്ക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ നഗരം കുരിക്കിലകപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണെന്നു ട്രാഫിക് പോലിസുകാര്‍ തന്നെ വ്യക്തമാക്കുന്നു.
രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലുമാണ് നഗരത്തില്‍ എറ്റവും കൂടുതല്‍ തിരക്കുള്ള സമയം. ഈ സമയത്തെ ഗതാഗത നിയന്ത്രണം പാളുന്നത് സ്‌കൂള്‍ വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയുമാണ് ബാധിക്കുന്നത്. നിലവില്‍ 3 എസ്‌ഐമാര്‍, 2 എഎസ്‌ഐമാര്‍,15 ലോക്കല്‍ പോലിസുകാര്‍, 2 എആര്‍ ക്യമ്പിലെ ജീവനക്കാര്‍, 6 ഹോം ഗാര്‍ഡുമാര്‍, 4 ട്രാഫിക് വാര്‍ഡന്‍മാരുമാണ് ട്രാഫിക്കില്‍ ഡ്യൂട്ടിയിലുള്ളത്. ജില്ലയില്‍ തൊടുപുഴയിലും കട്ടപ്പനയിലും ട്രാഫിക് പോലിസ് സ്‌റ്റേഷന്‍ ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപനം വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നും പിന്നീട് ഉണ്ടായിട്ടില്ല. നഗരത്തില്‍ നിന്നും തന്നെ തിരക്കേറിയ നിരവധി ചെറു പട്ടണങ്ങളുമുള്ള സ്ഥലമാണ് തൊടുപുഴ.
കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന ഇവ നിയന്ത്രിക്കുന്നതിനായി 35 ല്‍ താഴെ ഉദ്യോഗസ്ഥരുടെ സേവനം മാത്രമാണുള്ളത്. ഇതാണ് സേവനം ലഭ്യമാക്കാന്‍ തടസ്സമാകുന്നതെന്നും ട്രാഫിക് എസ്‌ഐ പി ആര്‍ സജീവന്‍ പറയുന്നു.ഗാന്ധി സ്‌ക്വയര്‍,സിവില്‍ സ്‌റ്റേഷനു മുന്‍വശം,ന്യൂമാന്‍ കോളേജ്,വിമലാലയം സ്‌കൂള്‍,പഴയ കെഎസ്ആര്‍ടിസി ജംഗഷന്‍, മങ്ങാട്ടുകവല, െ്രെപവറ്റ് ബസ് സ്റ്റാന്റ്, ഷാപ്പുംപടി തുടങ്ങിയ ഇടങ്ങളിലാണ് നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കുള്ളത്.എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം സ്ഥലങ്ങളില്‍ നിലവില്‍ പോലിസിന്റെ സേവനം പേരിനുപോലും ലഭ്യമല്ല എന്നതാണ് വസ്തുത.ചാഴികാട്ട് ഹോസ്പിറ്റല്‍ ജങ്ഷനില്‍ മുന്‍പ് പോലിസിന്റെ സേവനം ഉണ്ടായിരുന്നെങ്കിലും ഒരുമാസത്തോളമായി ഇതും നിലച്ചിരിക്കുകയാണ്.
കാരിക്കോട്, കുമ്പംകല്ല്,ഇടവെട്ടി, പെരുമ്പിള്ളിച്ചിറ, കുമാരംഗലം, മുതലക്കോടം, പട്ടയംകവല, കോലാനി, സെന്റ്‌മേരീസ് ആശുപത്രി, പുതിയ കെഎസ്ആര്‍ടിസി, റോട്ടറി ജങ്ഷന്‍, കാഞ്ഞിരമറ്റം ജങ്ഷന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ട്രാഫിക് പോലിസിന്റെ സേവനം അടിയന്തിരമായി വേണമെന്ന് നാട്ടുകാരും യാത്രക്കാരും ഒന്നടങ്കം ആവിശ്യപ്പെടുന്നുണ്ട്. പോലിസ് സ്‌റ്റേഷനു സമീപത്തായുള്ള കാഞ്ഞിരമറ്റം ബൈപ്പാസ് റോഡില്‍ നടപ്പാത കൈയ്യേറിയുള്ള വാഹനങ്ങളുടെ പാര്‍ക്കിങ് വഴിയാത്രക്കാരെ വലക്കുകയാണ്. ഇതേ പോലെ നിരവധി ഇടങ്ങളിലാണ് അശാസ്ത്രീയ പാര്‍ക്കിംഗ് മൂലം ഗതാഗത തടസ്സം നേരിടുന്നത്. മങ്ങാട്ടുകവലമുതലക്കോടം റോഡ് ആരംഭിക്കുന്ന ഇടത്ത് വഴിയരികിലെ വാഹനങ്ങളുടെ പാര്‍ക്കിങ് യാത്രക്കാരെ പെരുവഴിയിലാക്കുകയാണ്.
റോഡിനോട് ചേര്‍ന്നുള്ള കടകളും യാതൊരു ശ്രദ്ധയുമില്ലാത്ത പാര്‍ക്കിങുമാണ് ഇവിടെ സ്ഥിരം ഗതാഗത കുരുക്കിന് കാരണമാകുന്നത്.അതേ സമയം ട്രാഫിക്കിലേക്ക് ആവിശ്യമായ പോലിസുകാരെ നിയോഗിക്കാനുള്ള ശ്രമം നടക്കുന്നതായും വിശദമായി പഠിച്ചതിന് ശേഷം വേണ്ട നടപടി എടുക്കുമെന്നും ജില്ല പോലിസ് മേധാവി കെവി ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it