ernakulam local

ട്രാഫിക് പരിഷ്‌ക്കാരം കൂനിന്‍മേല്‍ കുരു: ടി നസിറുദ്ദീന്‍

ആലുവ: നഗരത്തില്‍ നടപ്പിലാക്കിയ അശാസ്ത്രീയ പരിഷ്‌കാരം കൂനിന്‍മേല്‍ കുരുപോലെയാണ്. നോട്ട് നിരോധനവും ജിഎസ്റ്റി അപാകതകളും കാരണം തകര്‍ന്ന വ്യാപാര മേഖലയ്ക്ക് കനത്ത പ്രഹരമാണ് ആലുവയില്‍ നടപ്പാക്കിയ അശാസ്ത്രീയ ഗതാഗത പരിഷ്‌കാരം വരുത്തിവച്ചതെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ധീന്‍ പറഞ്ഞു. വണ്‍വേ സമ്പ്രദായം നടപ്പാക്കിയ നടപടിയെ സംസ്ഥാന കമ്മിറ്റി ശക്തിയായി വിമര്‍ശിച്ചു. ടൗണ്‍ കച്ചവടക്കാരന്റേതാണ്, ടൗണില്‍ വികസനവും പരിഷ്‌കാര നടപടികളിലും നടപ്പാക്കുമ്പോള്‍ വ്യാപാരികളുടെ അഭിപ്രായം തേടണം. ബ്രിട്ടീഷ് ഭരണകാലത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉണ്ടാക്കിയത് വ്യാപാരികളുടെയും കച്ചവടക്കാരുടെയും അഭിപ്രായം അറിയാനാണ്. ആലുവയിലെ അശാസ്ത്രീയ പരിഷ്‌കാരത്തെ പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് കേരളത്തിലെ 10 ലക്ഷം വ്യാപാരികള്‍ക്ക് വേണ്ടി സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. വിഷയം സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തണമെന്നാവശ്യപ്പെട്ട്് ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ എം നസീര്‍ബാബു, ജന സെക്രട്ടറി എ ജെ റിയാസ് എന്നിവരുടൈ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ധീന്് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it