malappuram local

ട്രാഫിക് പരിഷ്‌കാരം: വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

പെരിന്തല്‍മണ്ണ: നഗരസഭയില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്‌കാരം മുലം യാത്രക്കാരും രോഗികളും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടുകയാണെന്ന ്ആരോപിച്ചും ജനവിരുദ്ധ പരിഷകാരത്തിനെതിരെ പെരിന്തല്‍മണ്ണയിലെ വ്യാപാരികള്‍ ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തും.  പ്രശ്‌നത്തിന് ശാശ്വത പരിഹരം കണ്ടില്ലെങ്കില്‍ നഗരസഭയുടെ 25ാം വര്‍ഷികാഘോഷ പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കാനും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. തല്‍പരകക്ഷികള്‍ക്ക് വേണ്ടിയാണ് ബൈപാസിലെ ബസ് സ്റ്റോപ്പുകള്‍ ഒഴിവാക്കിയത്. ചെര്‍പുളശേരി, പട്ടാമ്പി ഭാഗത്തേക്കുള്ള ബസുകള്‍ ഊട്ടി റോഡ് വഴി വന്നത് നിര്‍ത്തലാക്കിയതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പലതവണ നിവേദനം നല്‍കിയിട്ടും നടപടി കൈകൊള്ളാത്തതിനാലാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ചമയം ബാപ്പു അധ്യക്ഷതവഹിച്ചു. ഷാലിമാര്‍ ഷൗക്കത്ത്, പി ടി എസ് മൂസു, സി പി മുഹമ്മദ് ഇക്ബാല്‍, യുസുഫ് രാമപുരം, പി പി സൈതലവി, കെ ലത്തീഫ് ടാലന്റ്, കെ പി ഉമ്മര്‍, വാര്യര്‍ എസ് ദാസ്, ഹാരിസ് ഇന്ത്യന്‍, ഷൈജല്‍, ഒമര്‍ഷെരീഫ് എന്നിവര്‍ സംസാരിച്ചു. അതേ സമയം പെരിന്തല്‍മണ്ണയിലെ ട്രാഫിക് പരിഷ്‌കാരത്തില്‍ ഇടത് വ്യാപാരി സംഘടനകളും എതിര്‍പ്പുമായി രംഗതെത്തി. സിപിഎം ഭരിക്കുന്ന പെരിന്തല്‍മണ്ണ നഗരസഭയില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്‌കാരത്തില്‍ ഇടതനുകൂല വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതിക്കും എതിര്‍പ്പാണുള്ളത്. പരിഷ്‌കാരം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമിതിയുടെ ടൗണ്‍ യുനിറ്റ് ഭാരവാഹികള്‍ നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലീമിന് നിവേദനം നല്‍കി. ബസ് സ്റ്റോപ്പുകള്‍ ഒഴിവാക്കിയതിനാല്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമട്ടും കച്ചവടകേന്ദ്രങ്ങളില്‍ എത്തിപ്പെടാനും കഴിയുന്നില്ല. ഊട്ടി റോഡിലെ സ്‌റ്റോപ്പുകള്‍ എടുത്തുകളഞ്ഞതില്‍ ടൗണിലേയും മാര്‍ക്കറ്റിലേയും വ്യാപാരത്തിന് വന്‍ ഇടിവ് സംഭവിച്ചു. ഇതിനൊപ്പം മറ്റ് കാരണങ്ങളാലും പെരിന്തല്‍മണ്ണയില്‍ വ്യാപാര മാന്ദ്യം നേരിടുന്നതായും നിവേദനത്തില്‍ ചുണ്ടിക്കാട്ടി. സമിതി ഏരിയ പ്രസിഡന്റ് പി പി അബ്ബാസ്, ഇമേജ് ഹുൈസന്‍, സാലാം ഗള്‍ഫോണ്‍, കിനാതിയില്‍ മുനീര്‍, വി പി ശശിധരന്‍, മന്‍സുര്‍ നെച്ചിയില്‍, ഷാജി കിഴിശ്ശേരി എന്നിവരാണു നേതൃത്വം നല്‍ക്കിയത്.കലാകാരന്‍മാരുടെ സംഗമം ഇന്ന്കൊണ്ടോട്ടി: മാപ്പിള കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരുടെ സംഗമം ഇന്ന് നടക്കും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ രാവിലെ 10 മുതല്‍ 4.30 വരെയാണ് സംഗമം. വി എം കുട്ടി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it