ernakulam local

ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷയെ ഉപരോധിച്ചു

ആലുവ: ആലുവ നഗരത്തില്‍ നടപ്പാക്കിയ ഗതാഗത നിയന്ത്രണത്തിനെതിരേ റെഗുലേറ്ററി അധ്യക്ഷ നഗരസഭാ ചെയര്‍പേഴ്‌സന്‍ ലിസി എബ്രഹാമിനെ വ്യാപാരികള്‍ ഉപരോധിച്ചു. ആലുവ മര്‍ച്ചന്റ്് അസോസയേഷന്‍ പ്രസിഡന്റ് ഇ എം നസീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ നഗരസഭ മന്ദിരത്തിലെ അധ്യക്ഷയുടെ ഓഫിസിനു മുന്നില്‍ 12 മണിയോടെ ആരംഭിച്ച ഉപരോധസമരം വൈകീട്ട് നാലോടെയാണവസാനിച്ചത്. വ്യാപാരികളുമായി നഗരസഭാ ചെയര്‍പേഴ്്‌സന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഗതാഗത നിയന്ത്രണത്തില്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് ഇളവുകള്‍ അനുവദിക്കാന്‍ റൂറല്‍ എസ്പിക്ക് വീണ്ടും കത്തു നല്‍കാമെന്ന് നഗരസഭാധ്യക്ഷ ഉറപ്പ് നല്‍കി. ഇതോടെയാണ് അനിശ്ചിതകാലത്തേക്ക് നഗരസഭാധ്യക്ഷയെ ഉപരോധിക്കാനുള്ള വ്യാപാര സംഘടനയുടെ തീരുമാനം പിന്‍വലിച്ചത്. ഗതാഗത പരിഷ്‌ക്കാരത്തില്‍ ഇളവുകള്‍ വരുത്താന്‍ റൂറല്‍ പോലിസ് മേധാവിക്ക് രേഖാമൂലം അറിയിപ്പ് നല്‍കിയില്ല എന്നത് തെറ്റാണെന്നും നഗരത്തില്‍ വരുത്തിയ ഇളവുകള്‍ തന്റെ നിര്‍ദേശത്തിന് അനുസരിച്ചാണെന്നും ലിസി എബ്രഹാം അറിയിച്ചു. കൂടുതല്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് പുതിയ ഒരു കത്ത് കൂടി എസ്പിക്ക് നല്‍കാമെന്നും ചെയര്‍പേഴ്‌സന്‍ വ്യാപാരി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഇന്ന് സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗതാഗത പരിഷ്‌കാരത്തില്‍ കാറുകളെയും 2, 3 വീലറുകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.
Next Story

RELATED STORIES

Share it