kasaragod local

ട്രാഫിക്ക് ബോധവല്‍ക്കരണവുമായി ഭൂട്ടാനിലേക്ക് ബൈക്ക് യാത്ര നടത്തിയ യുവാക്കള്‍ തിരിച്ചെത്തി

ശാഫി തെരുവത്ത്

കാസര്‍കോട്: റോഡപകടങ്ങളെക്കുറിച്ചും വാഹനയാത്രക്കാര്‍ക്ക് ട്രാഫിക്ക് നിയമങ്ങളെ കുറിച്ചും ബോധവല്‍ വരിക്കാനുമായി കാസര്‍കോട്ടെ രണ്ട് യുവാക്കള്‍ ബൈക്കില്‍ കാസര്‍കോട് നിന്നും ഭൂട്ടാനിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തി. തളങ്കര തെരുവത്ത് സ്വദേശിയായ ഷാനവാസ്, പള്ളിക്കരയിലെ ഷേക്ക് റൈഹാന്‍ എന്നിവരാണ് ഇന്നലെ വൈകീട്ട് കാസര്‍കോട്ടെത്തിയത്.
കഴിഞ്ഞ മാസം 31ന് രാവിലെയാണ് ഇരുവരും കാസര്‍കോട് നിന്നും ബൈക്കുകളില്‍ യാത്ര തിരിച്ചത്. കെഎല്‍ 14 ക്യൂ 9889 നമ്പര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ഷാനവാസും കെഎല്‍ 60 എഫ് 3263 ബജാജ് പള്‍സര്‍ ബൈക്കില്‍ റൈഹാനുമാണ് 6000 കി.മി യാത്ര നടത്തിയത്. തണുപ്പും ചൂടും അനുഭവിച്ചുള്ള യാത്ര സുഖകരമായിരുന്നുവെന്നും ഈ യാത്ര കൊണ്ട് ഓരോ ദേശങ്ങളെ കുറിച്ചും കൂടുതല്‍ അറിയാന്‍ കഴിഞ്ഞുവെന്നും ഇരുവരും പറഞ്ഞു. കാസര്‍കോട് നിന്നും ബംഗളൂരു വഴി സിലുഗുരി വഴിയാണ് ഭൂട്ടാനിലെത്തിയത്. ഓരോ സ്ഥലത്തും എത്തിയപ്പോള്‍ നല്ല സ്വീകരണവും പ്രോല്‍സാഹനവും പിന്തുണയും ലഭിച്ചതായി ഷാനവാസും റൈഹാനും പറഞ്ഞു.
ഭൂട്ടാന്‍ വഴി ഗുഹാട്ടി ഷില്ലോങ്ങ്, ചിറാപുഞ്ചി, സിലുഗുരി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ആന്ധ്രയിലെ നെല്ലുര്‍, ബംഗളൂരു വഴിയാണ് തിരിച്ചെത്തിയത്. ഇരുവരും കാസര്‍കോട്ടെ കെഎല്‍ 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ് അംഗങ്ങളാണ്. യാത്ര കഴിഞ്ഞ് ഇന്നലെ എത്തിയ ഇവരെ സിടിഎം പെട്രോള്‍ പമ്പിന് സമീപം വച്ച് ക്ലബ്ബ് അംഗങ്ങള്‍ സ്വീകരിച്ചു. ഇനിയും ഇത്തരം യാത്രകള്‍ നടത്താന്‍ ഈ യാത്ര പ്രോല്‍സാഹനം ഉണ്ടാക്കിയതായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇരുവരും പറഞ്ഞു. സ്വന്തം ചെലവിലായിരുന്നു യാത്ര.
Next Story

RELATED STORIES

Share it