ട്രാന്‍സ്ഫോര്‍മറുമായി വന്ന ട്രെയിലര്‍ ചരിഞ്ഞു
BY fousiya sidheek8 Nov 2017 6:11 AM GMT
fousiya sidheek8 Nov 2017 6:11 AM GMT
ചവറ: ദേശീയ പാതയില്‍ ചവറ പെട്രോള്‍ പമ്പിന് സമീപം ട്രാന്‍സ് ഫോര്‍മറുമായി വന്ന ട്രെയിലര്‍ റോഡിന്റെ തിട്ടയില്‍ ചരിഞ്ഞു. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ട്രെയിലറാണ് റോഡിന് ഇടത് വശം ചരിഞ്ഞത്. ട്രാന്‍സ്ഫോര്‍മറും അതിനാവശ്യമായ കൂളന്റുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ റോഡിന് ഇടത് വശം വിശ്രമിക്കാനായി വാഹനം ഒതുക്കുന്നതിനിടയില്‍ ട്രെയിലറിന്റെ പിറക് വശം ചരിയുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് ചവറ പോലിസ് സ്ഥലത്തെത്തി. കൊല്ലത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നുമെത്തിയ മൂന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ട്രെയിലര്‍ ഉയര്‍ത്തിയത്. അപകടത്തെ തുടര്‍ന്ന് വാഹനത്തിന്റെ പിറക് വശത്തെ ടയറുകള്‍ വിണ്ട് കീറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രെയിലര്‍ മറിയാതിരുന്നത് മൂലം വന്‍ അപകടം ഒഴിവായി. ദേശീയ പാതയുടെ ഇരുവശവും മണ്ണിട്ട് നികത്താത്തത് മൂലം ഉണ്ടായിട്ടുള്ള കൂറ്റന്‍ ചരിവാണ് അപകടങ്ങള്‍ക്ക് കാരണം. നിരവധി ഇരുചക്രവാഹനങ്ങള്‍ ഇതു കാരണം നേരത്തേ അപകടത്തില്‍പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT