Flash News

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു
X


ജെയ്പൂര്‍: രാജസ്ഥാനില്‍ കല്യാണച്ചടങ്ങിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം. കട്‌ലായി ഗ്രാമത്തിലാണ് സംഭവം. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഗര്‍ഭിണിയടക്കം 11 പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുത കേബിള്‍ പൊട്ടിവീണാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

[related]
Next Story

RELATED STORIES

Share it