thrissur local

ട്രാന്‍സ്‌ഫോമറിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായില്ല : മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം അവതാളത്തില്‍



മുളങ്കുന്നത്തക്കാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കേട് വന്ന ട്രാന്‍സ്‌ഫോമറിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായില്ല. വൈദ്യുതിക്കായി ദിവസവും ഒന്നര ലക്ഷം രൂപ ചെലവഴിക്കേണ്ട അവസ്ഥയിലാണ് ആശുപത്രി അധികൃതര്‍. വൈദ്യുതി ലഭ്യമല്ലാത്തത് മൂലം ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. എംആര്‍ഐ സ്‌കാന്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഞായറാഴച്ച വൈകീട്ട് തകരാറിലായ ട്രാന്‍സ്‌ഫോമറിന്റെ അറ്റകുറ്റപ്പണികള്‍ ചൊവ്വാഴച്ച ഭാഗികമായി പൂര്‍ത്തികരിച്ചെങ്കിലും വിണ്ടും കേട് വരികയായിരുന്നു. ഇതെ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലച്ചതിന്റെ ഭാഗമായി എകസ്‌റേയും, സകാനിങും വിവിധ ലാബ് പരിശോധനകളും  ഐഎസ്‌യുവിലെ വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിരുന്നു. ആശുപത്രിയിലെ ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ലോഡ് താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ പലപ്പോഴും അവയും പണിമുടക്കി. ഇതേത്തുടര്‍ന്നാണ് ജനററ്റേര്‍ വാടകയക്ക് എടുത്തിട്ടുള്ളത്. ഡിസല്‍ അടക്കം ഒന്നര ലക്ഷം രൂപയാണ് ഒരു ദിവസത്തെ വാടക. ട്രന്‍സ്‌ഫോമറിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ ഒന്നര ആഴ്ച വേണമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. കൂടുതല്‍ ആളുകളെ കൊണ്ടുവന്ന് പ്രവര്‍ത്തികള്‍ വേഗത്തില്‍ ആക്കുവാന്‍ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it