Second edit

ട്രാന്‍സ്‌ജെന്‍ഡറുകള്‍

അവഗണന ഏറ്റുവാങ്ങുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അഥവാ ഉഭയലിംഗ വിഭാഗക്കാര്‍. സാമൂഹിക വൈകൃതമെന്ന നിലയില്‍ അടുത്ത കാലം വരെ കരുതപ്പെട്ടുപോന്ന ഉഭയലിംഗവ്യക്തിത്വത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഈയിടെയായി നമ്മുടെ നാട്ടിലും ശ്രമങ്ങളുണ്ടാവുന്നു എന്നത് ആശ്വാസകരമാണ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു മാത്രമായി ഒരു ഗ്രാമമുണ്ടാക്കുമെന്നതും ഷീ ടാക്‌സി മാതൃകയില്‍ അവര്‍ക്കു തൊഴില്‍ കണ്ടെത്താന്‍ ടി-ടാക്‌സികള്‍ ഏര്‍പ്പെടുത്തുമെന്നും മറ്റുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെ ഈ ദിശയിലെ ആശാവഹമായ കാല്‍വയ്പുകളായി കാണണം.
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഉഭയലിംഗക്കാരായ ആളുകള്‍ക്കു വേണ്ടി മാത്രമായി മൈസൂരുവില്‍ ടോയ്‌ലറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. മൈസൂരുവില്‍ നാലായിരത്തിലധികം ഉഭയലിംഗക്കാരുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബസ്സ്റ്റാന്റില്‍ പ്രത്യേകം ശുചിമുറികളുണ്ടെങ്കിലും ആണും പെണ്ണുമല്ലാത്തവര്‍ക്ക് രണ്ടിലും പ്രവേശനമില്ല. അവര്‍ ജില്ലാ പഞ്ചായത്തിനോട് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് മുന്‍കൈയെടുത്താണ് ശുചിമുറികള്‍ സ്ഥാപിച്ചത്.
പറയുമ്പോള്‍ നമുക്കിതൊരു മൂത്രപ്പുരയുടെ നിസ്സാര പ്രശ്‌നം മാത്രം. പക്ഷേ, ട്രാന്‍സ്‌ജെന്‍ഡറുകള്‍ വലിയൊരു അനുഗ്രഹമെന്ന നിലയിലാണ് ഈ നീക്കത്തെ കാണുന്നത്. ശുചിമുറിയുടെ കാര്യത്തില്‍ പോലും ഒരു ജനസമൂഹം തിന്നുന്ന വേദനയുടെ ആഴം എത്രത്തോളമാണെന്നു മനസ്സിലാക്കാന്‍ ഈ അനുഭവം മാത്രം മതിയാവും.
Next Story

RELATED STORIES

Share it