Flash News

ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വിഡിയോ പ്രചരിപ്പിച്ചതിന് വനിത എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വിഡിയോ പ്രചരിപ്പിച്ചതിന് വനിത എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു
X


ആലപ്പുഴ:  കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വിഡിയോ പ്രചരിപ്പിച്ചതിന് വനിത എ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ വനിതാ ഹെല്‍പ് ലൈന്‍ എഎസ്‌ഐ ആര്‍ ശ്രീലതയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദൃശ്യങ്ങള്‍ ആര്‍ക്കൊക്കെ ലഭിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷിച്ചുവരികയാണ്.
പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നവീഡിയോയാണ് മദ്യപിച്ച് ലക്കുകെട്ട സ്ത്രീയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. നഗ്‌നദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it