Football

ട്രാന്‍സ്ഫര്‍ വിപണി തീരാന്‍ മണിക്കൂറുകള്‍ മാത്രം; ചര്‍ച്ചകള്‍ സജീവം

ട്രാന്‍സ്ഫര്‍ വിപണി തീരാന്‍ മണിക്കൂറുകള്‍ മാത്രം; ചര്‍ച്ചകള്‍ സജീവം
X

football-k3ID--621x414@LiveMint



ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളിലെ ഈ സീസണിലേക്കുള്ള ട്രാന്‍സ്ഫര്‍ വിപണി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രമുഖ താരങ്ങള്‍ക്കായുള്ള ക്ലബ്ബുകളുടെ മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുന്നു. റെക്കോഡ് തുക നല്‍കി താരങ്ങളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനുളള അവസാന വട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്കാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള താരങ്ങളുടെ ട്രാന്‍സ്ഫര്‍ വിപണിയുടെ അവസാന സമയം. കൂടു വിട്ടു കൂടു മാറാനൊരുങ്ങുന്ന നിരവധി താരങ്ങളുടെ പേരുകളാണ് അവസാന നിമിഷം ഉയര്‍ന്നു കേള്‍ക്കുന്നത്.
പാഗ്ബ ചെല്‍സിയിലേക്ക്?..യുവന്റസിന്റെ ഫ്രഞ്ച് സൂപ്പര്‍താരം പോഗ്ബയെ ചെല്‍സി നോട്ടമിടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. 72 മില്യണ്‍ പൗണ്ടാണ് അവസാനം പോഗ്ബക്കായി ചെല്‍സി ഓഫര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ സീസണില്‍ പോഗ്ബയെ വിട്ടു നല്‍കേണ്ടതില്ലെന്നും വില്‍ക്കുന്ന കാര്യം അടുത്ത സീസണില്‍ പരിഗണിക്കാമെന്നുമുള്ള നിലപാടാണ് യുവന്റസിനുള്ളത്. 2012ല്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നുമാണ് താരം യുവന്റസിലെത്തുന്നത്. 90 മല്‍സരങ്ങളില്‍ യുവന്റസിനെ പ്രതിനിധീകരിച്ച താരം 20 ഗോളുകളും ടീമിനു വേണ്ടി നേടിക്കൊടുത്തു.
ഗരത് ബാലെയെ നോട്ടമിട്ട് മാഞ്ചസ്റ്റര്‍80 മില്യണ്‍ പൗണ്ടാണ് റയലിന്റെ സൂപ്പര്‍ വിങര്‍ ഗരത് ബാലെയ്ക്കു മാഞ്ചസ്റ്റര്‍ അവസാന നിമിഷത്തില്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ റയലിലെ ഏറ്റവും ജനപ്രീതിയുള്ള കളിക്കാരിലൊരാളായ ബാലെയെ ഇപ്പോള്‍ വിട്ടു നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോച്ച് ബെനിറ്റസും പ്രസിഡന്റ് പെരസുമുള്ളത്. എന്നാല്‍ അവസാന നിമിഷത്തില്‍ റയല്‍ അധികൃതരുടെ മനസ് മാറുമെന്ന പ്രതീക്ഷയില്‍ ബാലെയ്ക്കു വേണ്ടിയുള്ള വിലപേശല്‍ മാഞ്ചസ്റ്റര്‍ ഇപ്പോഴും തുടരുന്നുണ്ട്. ടോട്ടനമില്‍ നിന്നും 2013ല്‍ റയലിലെത്തിയ ബാലെ 60 മല്‍സരങ്ങളില്‍ നിന്നായി 30 ഗോളുകളും ടീമിനു വേണ്ടി നേടിക്കൊടുത്തു.


Carlos-Tevez-and-Javier-M-012
ഡേഗെയെ റാഞ്ചാനൊരുങ്ങി റയല്‍മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും സ്്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡേഗെയക്കായി റെക്കോഡ് തുകയാണ് റയല്‍ ഓഫര്‍ ചെയ്തിട്ടുള്ളത്. അവസാന നിമിഷം 34 മില്യണ്‍ പൗണ്ട് വരെ താരത്തിനായി റയല്‍ ഓഫര്‍ ചെയ്തു കഴിഞ്ഞു. ഈ സീസണിലെ ആദ്യ മൂന്നു മല്‍സരങ്ങളില്‍ ഡേഗെയ്ക്കു മാഞ്ചസ്റ്ററിനു വേണ്ടി കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2011ല്‍ മാഞ്ചസ്റ്ററിനൊപ്പം ചേര്‍ന്ന ഡേഗെ 131 മല്‍സരങ്ങളിലാണ് ക്ലബ്ബിനു വേണ്ടി ഗോള്‍വല കാത്തത്. സ്‌പെയിന്റെ ദേശീയ ടീമിനായും അഞ്ച് മല്‍സരങ്ങളില്‍ ഡേഗെ കളിച്ചിട്ടുണ്ട്.കവാനിയെ മോഹിച്ച് ആഴ്‌സനല്‍ഉറുഗ്വയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനി ആഴ്‌സനലിലേക്കെത്തുമെന്ന അഭ്യൂഹങ്ങളും ട്രാന്‍സ്ഫര്‍ വിപണിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്‍മെയ്‌നില്‍ നിന്നാണ് കവാനിയെ സ്വന്തമാക്കാന്‍ ആഴ്‌സനല്‍ ശ്രമം നടത്തുന്നത്.
2013ല്‍ നാപ്പോളിയില്‍ നിന്നാണ് കവാനി പി.എസ്.ജിയിലേക്കെത്തിയത്. 66 മല്‍സരങ്ങളില്‍ ക്ലബ്ബിനെ പ്രതിനിധീകരിച്ച താരം 34 ഗോളുകളും ക്ലബ്ബിനായി നേടിക്കൊടുത്തു.

Next Story

RELATED STORIES

Share it