ട്രാക്ക് മെയിന്റനന്‍സിന് മുന്‍ഗണന നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: തീവണ്ടിക ള്‍ വൈകിയോടുന്നത് അവസാനിപ്പിക്കാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ ട്രാക്ക് മെയിന്റനന്‍സ് ജോലികള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സുരക്ഷിതവും സമയക്ലിപ്തതയുമുള്ള യാത്ര തീവണ്ടി യാത്രികരുടെ അവകാശമാണെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഡിവിഷനല്‍ റെയില്‍വേ മാനേജര്‍(വര്‍ക്‌സ്)ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്്. ഇക്കാര്യത്തില്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പ്രതേ്യകം ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. തിരുവനന്തപുരം ഡിവിഷനിലാണ് ഏറ്റവുമധികം യാത്രക്കാരുള്ളതെന്ന് റെയില്‍വേയുടെ റിപോര്‍ട്ടില്‍ പറയുന്നു. ട്രാക്കിലെ ജോലികള്‍ നടത്താന്‍ തീവണ്ടികള്‍ പതുക്കെ ഓടിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ട്രാക്കിലുള്ള വൈകല്യങ്ങള്‍ കണ്ടെത്തി അതിവേഗം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും റെയില്‍വേയുടെ റിപോര്‍ട്ടിലു ണ്ട്. ട്രാക്കുകളുടെ പുനരുദ്ധാരണം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ റെയില്‍വേ ബോ ര്‍ഡിന് നല്‍കാറുണ്ട്. വര്‍ഷാവര്‍ഷം ലഭിക്കുന്ന ഫണ്ട് അനുസരിച്ച് ട്രാക്കുകളുടെ തകരാറുകള്‍ പരിഹരിക്കുന്നുമുണ്ട്. തകരാര്‍ മുന്‍കൂട്ടി കണ്ടെത്തി പരിഹരിക്കാന്‍ റെയില്‍വേക്ക് പരിശീലനം സിദ്ധിച്ച ഉദേ്യാഗസ്ഥരുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും പൊതുജനങ്ങളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷിതത്വവും വേഗതയുള്ളതുമായ റെയില്‍ ഗതാഗതം നടപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം- ഷൊര്‍ണൂര്‍ പാതയിലുള്ള തകരാറുകള്‍ കാരണം തീവണ്ടികളുടെ വേഗത 30 കിലോമീറ്ററില്‍ താഴെയാക്കണമെന്ന് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ ദേവദാസ് ഫയല്‍ ചെയ്ത പരാതിയിലാണ് ഉത്തരവ്.
Next Story

RELATED STORIES

Share it