kannur local

ട്രാക്ക് നവീകരണം: കണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം



കണ്ണൂര്‍: കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ റെയില്‍വേ ട്രാക്ക് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ നമ്പര്‍ 56657 കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ പൂര്‍ണമായും റദ്ദാക്കി. നമ്പര്‍ 56654 മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍, നമ്പര്‍ 56324 മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍, നമ്പര്‍ 56323 കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനുകള്‍ കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളില്‍ നമ്പര്‍ 16606 നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടും. മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ സര്‍വീസ് സമയം പുനക്രമീകരിച്ചു. നമ്പര്‍ 22609 മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 45 മിനിട്ട് വൈകി മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെടും. ഒരു മണിക്കൂര്‍ വൈകിയാവും കോയമ്പത്തൂരില്‍ എത്തുക. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഒരുമാസം മുമ്പാണ് ട്രാക്ക് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. കിലോമീറ്ററിന് 1.9 കോടി ചെലവിട്ടാണ് നവീകരണം. റെയിലും സ്ലീപ്പറുമടക്കം മാറ്റി പുതിയ ട്രാക്ക് തന്നെ സ്ഥാപിക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. എട്ട് എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് ജോലി. 25 റെയില്‍വേ സ്റ്റാഫും 40 കരാര്‍ത്തൊഴിലാളികളും സഹായത്തിനുണ്ട്. ട്രാക്ക് പഴകിയതു കാരണം വണ്ടികള്‍ വേഗം കുറച്ച് ഓടുന്ന ഭാഗങ്ങളിലാണ് ആദ്യം പണി നടക്കുന്നത്.
Next Story

RELATED STORIES

Share it