ട്രാക്കിനെ ഈറനണിയിച്ച് മഴ വിരുന്നെത്തി

കോഴിക്കോട്: തിളയ്ക്കുന്ന ചൂടില്‍ വാടിപ്പോയ മെഡിക്കല്‍ കോളജിലെ സിന്തറ്റിക് ട്രാക്കിനും മല്‍സരിക്കാനെത്തിയ അത്‌ലറ്റുകള്‍ക്കും ആശ്വാസമേകി മഴ പെയ്തു. ഇന്നലെ വൈകീട്ട് അഞ്ചു മ ണിയോടെയാണ് മഴ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ്‌ത്രോ ഫൈനല്‍ അല്‍പ്പസമയത്തേക്കു നിര്‍ത്തി വയ്‌ക്കേണ്ടിവന്നു. മഴയ്‌ക്കൊപ്പം വെളിച്ചക്കുറവും വന്നതോടെ ഫ്‌ളഡ് ലിറ്റിന്റെ വെളിച്ചത്തിലാണ് കുറച്ചു സമയത്തിനു ശേഷം മല്‍സരം പുനരാരംഭിച്ചത്. മല്‍സരം ഇന്നത്തേക്ക് നീട്ടി വച്ചേക്കുമെന്ന ശ്രുതിയുണ്ടായെങ്കിലും നേരിയ മഴയെയും ഫഌഡ്‌ലിറ്റിനെയും സാക്ഷിയാക്കി ഒഫീഷ്യലുകള്‍ ഡിസ്‌കസ് ത്രോ മല്‍സരം പൂര്‍ത്തിയാക്കി.
ആതിഥേയരായ കോഴിക്കോടിന്റെ കെ ആദിത്യനാണ് ഈയിനത്തില്‍ സ്വര്‍ണം നേടിയത്. അവിട്ടനല്ലൂര്‍ ജിവിഎച്ച്എസിലെ വിദ്യാര്‍ഥിയായ ആദിത്യന്‍ 33.30 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണമണിഞ്ഞത്.
Next Story

RELATED STORIES

Share it