ട്രഷറി: പദ്ധതികള്‍ നടപ്പാക്കി വരുകയാണെന്ന് മന്ത്രി

തിരുവനന്തപുരം: ട്രഷറികള്‍ ആധുനികവല്‍കരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നു മന്ത്രി തോമസ് ഐസക്. ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്് സിസ്റ്റം, ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതി എന്നിവയാണ് ആധുനികവല്‍കരണത്തിനുള്ള പദ്ധതികളെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്് സിസ്റ്റം വഴി ഇടപാടുകാര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് മൊബൈല്‍ ബാങ്കിങ്്, ഇന്റര്‍നെറ്റ് ബാങ്കിങ്, കടലാസുരഹിത ഇടപാടുകള്‍ എന്നിവ ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ നടപ്പില്‍ വരുമെന്നു മന്ത്രി പറഞ്ഞു.
ബാങ്കുകള്‍ മുഖേന ട്രഷറി ഇടപാടുകാര്‍ക്ക് എടിഎ സൗകര്യം ലഭ്യമാക്കാന്‍ ആര്‍ബിഐയുമായും ബാങ്കുകളുമായും ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it