kannur local

ട്രഷറി ഇടപാടുകളും ഇനി ഓണ്‍ലൈനിലൂടെ ഡിഡിഒമാര്‍ക്ക് പരിശീലനം

കണ്ണൂര്‍: ട്രഷറി ഇടപാടുകളും ഇനി ഓണ്‍ലൈന്‍ സംവിധാനത്തില്‍. 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ സംവിധാനം ട്രഷറിയില്‍ നിലവില്‍ വരുന്നു.
കണ്ടിജന്റ് ബില്ലുകളും ഇനി മുതല്‍ ഓണ്‍ലൈനായി ട്രഷറിയില്‍ സമര്‍പ്പിക്കണം. ഇതിനായി ബജറ്റ് അലോക്കേഷന്‍ മോണിറ്ററിങ് സിസ്റ്റം(ബിഎഎംഎസ്) ബജറ്റ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം(ബിഐഎംഎസ്) എന്നീ സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്താനായി ഡിഡിഒമാര്‍ക്ക് പരിശീലനം നല്‍കുന്നു.
കണ്ണൂര്‍ സബ്ട്രഷറിയുടെ പരിധിയിലുളള ഡിഡിഒമാര്‍ക്ക് 22ന് രാവിലെ 10മുതല്‍ 1വരെയും, ജില്ലാ ട്രഷറിയുടെ പരിധിയിലെ ഡിഡിഒ മാര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 4വരെയും 23ന് രാവിലെ 10 മുതല്‍ 4 വരെയും കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ് സ്‌കൂളില്‍ പരിശീലനം നടക്കും. ചക്കരക്കല്ല് ട്രഷറിയുടെ പരിധിയിലുളള ഡ്രോയിങ് ആന്റ് ഡിസ്‌ബേര്‍സിങ് ഓഫിസര്‍മാര്‍ക്ക് പുതുതായി നടപ്പാക്കുന്ന ബജറ്റ് അലോട്ട്‌മെന്റ് സംവിധാനത്തെ കുറിച്ച് ഇന്നു രാവിലെ 10ന് അഞ്ചരക്കണ്ടി ഹൈസ്‌കൂളില്‍ പരിശീലനം നല്‍കും.
രാവിലെ 10ന് പ്രൈമറി സ്‌കൂളിലെ ഡിഡിഒമാര്‍ക്കും 11.30ന് മറ്റു സ്‌കൂളുകളിലെയും ഓഫിസുകളിലെയും ഡിഡിഒമാര്‍ക്കുമാണ് പരിശീലനം. 10ന് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 11. 30നുള്ള സെഷനുകളില്‍ പങ്കെടുക്കാവുന്നതാണെന്നും ചക്കരക്കല്ല് സബ് ട്രഷറി ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it