Flash News

ട്രെയിന്‍ തട്ടി യുവതികള്‍ മരിച്ചു

ട്രെയിന്‍ തട്ടി യുവതികള്‍ മരിച്ചു
X
railway_trackതൃശൂര്‍: വലിയാലുക്കല്‍ ഗെയ്റ്റിന് സമീപം രണ്ട് യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ചു.ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. കൂര്‍ക്കഞ്ചേരി കാഞ്ഞരങ്ങാടി  സ്വദേശിനി റുബീന(35) കണിമംഗലം സ്വദേശിനി മാളവിക(17) എന്നിവരാണ് മരിച്ചത്. മാളവിക ഡ്രൈവിംഗും റുബീന തയ്യലും പഠിക്കാനായി  പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്.
മെമു ട്രെയിനാണ് ഇവരെ ഇടിച്ചതെന്നാണ് പോലീസ് നിഗമനം. ശബ്ദം കുറവായതിനാല്‍ ട്രയിന്‍ വരുന്നത് ഇവര്‍ അറിയാത്തതാവും അപകടകാരണമെന്നും കരുതപ്പെടുന്നു.
Next Story

RELATED STORIES

Share it