ട്രക്കില്‍ കൊണ്ടുപോയ 124 മുതലകള്‍ക്ക് ജീവഹാനി

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ട്രക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന 124 മുതലകള്‍ ശ്വാസംമുട്ടി ചത്തതായി റിപോര്‍ട്ട്. മൊറേലറ്റ്‌സ് വിഭാഗത്തില്‍പ്പെടുന്ന 350ഓളം മുതലകളെ മെക്‌സിക്കോയുടെ വടക്കുപടിഞ്ഞാറന്‍ പസഫിക് തീരത്തെ സിഗോളയില്‍ നിന്നു കരീബിയന്‍ തീരത്തെ ചെതുമാല്‍ നഗരത്തിലെ ഫാമിലേക്ക് മാറ്റുന്നതിനിടെയാണ് 124 എണ്ണം ശ്വാസംമുട്ടിയും ക്ഷതമേറ്റും ചത്തത്. സംഭവത്തില്‍ കരീബിയന്‍ തീര സംസ്ഥാനമായ ക്യുന്‍ട്ടാന റൂ ആസ്ഥാനമായ കോകോഡ്രിലോസ എക്‌സോട്ടിക്കോസ് എന്ന വന്യജീവി കമ്പനി 193 ഡോളര്‍ മുതല്‍ 1,93,000 ഡോളര്‍ വരെ പിഴ ഒടുക്കേണ്ടി വരുമെന്ന് പരിസ്ഥിതി വകുപ്പ് അഭിഭാഷകര്‍ അറിയിച്ചു. മുതലകളെ കൊണ്ടുപോയ ഇരു പട്ടണങ്ങളും തമ്മില്‍ 2550 കിലോമീറ്ററോളം ദൂരമുണ്ട്. ഇതും ഈ ജീവികളുടെ മരണത്തിന് ആക്കം കൂട്ടിയ വസ്തുതയാണ്.
മുതലകള്‍ക്ക് തക്കസമയത്ത് ആവശ്യമായ പരിപാലനം നല്‍കുന്നതില്‍ വീഴ്ചവരുത്തിയത് വന്യജീവി നിയമപ്രകാരം കുറ്റകരമാണ്.
Next Story

RELATED STORIES

Share it