Pathanamthitta local

ട്രക്കിങ്ങിനെത്തിയ സംഘം കാട്ടുതീയില്‍പെട്ടു

അബ്ദുല്‍ സമദ് എ
ബോഡി നായ്ക്കന്നൂര്‍: തമിഴ്‌നാട് വലമേഖലയില്‍ ട്രക്കിംഗിനെത്തിയ സംഘം കാട്ടുതീയില്‍ അകപ്പെട്ടു. ചെന്നൈ ട്രക്കിംഗ് ക്ലബ്ബിലെ എട്ട് സ്ത്രീകളും 3 കുട്ടികള്‍ ഉള്‍പ്പെടെ 36 അംഗ സംഘമാണ് ഉള്‍വനത്തിനുള്ളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ അകപ്പെട്ടത്. ഇതില്‍  ഇന്നലെ ഉച്ചയ്ക്ക് മുന്നു മണിയോടെയാണ് സംഭവം.
ചെന്നൈ, ഈറോഡ്, തിരുപ്പൂര്‍, ശെന്നിമല എന്നിവിങ്ങേളില്‍ നിന്നെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘത്തിലെ 12 പേരെ പരിക്കുകളോടെ ബോഡി നായ്കന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുപ്പൂര്‍ സ്വദേശികളായ രാജശേഖര്‍ (29 ഭാവന (12), മേഘ (9) ഈറോഡ് സ്വദേശി  സാധന (11) തിരുപ്പൂര്‍ മോനിഷ (30) ചെന്നൈ സ്വദേശികളായ മടിപ്പാക്കം പൂജ (27) സഹാന (20) എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ചികിത്സയില്‍ കഴിയുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടിനു സമീപത്തുള്ള കൊരങ്ങണി വന മേഖലയിലാണ് സംഭവം.
പ്രകൃതി സ്‌നേഹികളായ ഇവര്‍ ഒണ്‍ലൈന്‍ ബുക്കിംഗ് വഴി കഴിഞ്ഞ ദിവസം കുടുംബ സമേതം മൂന്ന് സംഘങ്ങളായാണ് ഇവിടെയെത്തുന്നത്. ഒരു സംഘം കൊടൈക്കനാല്‍ വഴി കൊളുക്കുമലയിലേക്കും മറ്റൊരു സംഘം ടോപ്പ്‌റ്റേഷന്‍ വഴി കൊരങ്ങിണിലേക്കും മൂന്നാമത്തെ സംഘം മൂന്നാര്‍ സൂര്യനെല്ലി കൊളുക്കുമല വഴി കൊരങ്ങിണിയിലേക്കും എത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
കൊളക്കുമലയില്‍ നിന്നും കാല്‍നടയായി കേരള തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടിനു സമീപത്തുള്ള കൊരങ്ങണിയിലേയ്ക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടുത്തെ എല്ലാ വനമേയലയിലും കാട്ടുതീ ശക്തമാണ്. ഇതറിയാതെയാണ് ഈ സാഹസിക സംഘം ഇവിടെയെത്തിയത്. ഈ പ്രദേശത്ത് ശക്തമായ കാറ്റു വീശിയതോടെ നാലു ഭാഗത്തു നിന്നും തീ പടര്‍ന്നതോടെ ഇതിനുള്ളില്‍ പെടുകയായിരുന്നു. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും, അഗ്‌നി ശമന സേന അംഗങ്ങളും സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. തേനി കളക്ടര്‍ മറിയം പല്ലവി പാല്‍ദേവി, പോലീസ് മേധാവി ഭാസ്‌കരന്‍ ഡി.എഫ്.ഒ രാജേന്ദ്രന്‍ എന്നിവര്‍ തെരച്ചിലിന് നേതൃത്വം നല്‍കുന്നു.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍ സെല്‍വം വനം വകുപ്പ് മന്ത്രി ഡിണ്ടുക്കല്‍ ശ്രീനിവാസന്‍ എന്നിവര്‍ രാത്രിയോടെ ആശുപത്രിയിലെത്തി പരിക്കേറ്റവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
Next Story

RELATED STORIES

Share it