Flash News

ട്രംപ് ലോകത്തിന് മുന്നില്‍ യു.എസ്സിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന്

ട്രംപ് ലോകത്തിന് മുന്നില്‍ യു.എസ്സിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന്
X
obama

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍നിരയിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണം മൂലം ലോകത്തിന് മുന്‍പില്‍ അമേരിക്കയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നുവെന്ന് വൈറ്റ് ഹൗസ് ഭയക്കുന്നതായി റിപ്പോര്‍ട്ട്.
ട്രംപിന്റെ വാക്കുകള്‍ അസഭ്യം നിറഞ്ഞതും വിഭാഗീയ ഉണ്ടാക്കുന്നതുമാണെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ലോകത്തിന് മുന്നില്‍ അമേരിക്കയുടെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നും ഒബാമ പറഞ്ഞു. കാപ്പിറ്റല്‍ ഹില്ലില്‍ നടന്ന സെന്റ് പാട്രിക്‌സ് ഡേയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

[related]
Next Story

RELATED STORIES

Share it