Flash News

ട്രംപ് റഷ്യയുമായി രഹസ്യ വിവരങ്ങള്‍ പങ്കുവച്ചു ; നിഷേധിച്ച് വൈറ്റ് ഹൗസ്‌

ട്രംപ് റഷ്യയുമായി രഹസ്യ വിവരങ്ങള്‍ പങ്കുവച്ചു ; നിഷേധിച്ച്   വൈറ്റ്   ഹൗസ്‌
X


വാഷിങ്ടണ്‍: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യയുമായി പങ്കുവച്ചതായി വാഷിങ്ടണ്‍ പോസ്റ്റ്. യുഎസിന്റെ സുഹൃദ് രാജ്യത്തുനിന്ന് ലഭിച്ച വിമാനങ്ങളിലെ ലാപ്‌ടോപ് ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അനുമതി ഇല്ലാതിരിക്കെ റഷ്യയുമായി പങ്കുവച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്, റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്‌ല്യാക് എന്നിവരോടാണ് ട്രംപ് രാജ്യരഹസ്യം പങ്കുവച്ചത്. ഇത് ഐഎസില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്തിയവരുടെ ജീവന്‍ അപകടത്തിലാക്കുന്നതാണെന്നും പത്രം റിപോര്‍ട്ട് ചെയ്യുന്നു.ഇതോടെ റഷ്യയുമായുള്ള ബന്ധത്തില്‍ പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുകയാണ് ട്രംപ്. വൈറ്റ് ഹൗസില്‍ ഓവല്‍ ഓഫിസിലെ കൂടിക്കാഴ്ചയിലാണ് രഹസ്യ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയത്. സായുധസംഘമായ ഐഎസിനെതിരായ സൈനിക നടപടിയെക്കുറിച്ചും ട്രംപ് റഷ്യയുമായി സംസാരിച്ചു. രഹസ്യ ഏജന്‍സികളുമായി ആലോചിക്കാതെയാണ് ഇക്കാര്യങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയത്. എന്നാല്‍, മാധ്യമ റിപോര്‍ട്ട് വൈറ്റ് ഹൗസ് തള്ളി. രഹസ്യാന്വേഷണ വിവരങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നു ട്രംപിന്റെ ദേശീയ സുരക്ഷാ വക്താവ് മക്മാസ്റ്റര്‍ പറഞ്ഞു. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ച മാത്രമാണു നടന്നതെന്നു സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍  പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, സംഭവം സത്യമാണെങ്കില്‍ അതീവ ഗൗരവമുള്ളതാണെന്ന് റിപബ്ലിക്കന്‍ പ്രതിനിധി ബോബ് കോര്‍ക്കര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it