Flash News

ട്രംപ് ബുറാഖ് മതില്‍ സന്ദര്‍ശിച്ചു



ജറുസലേം: കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ ഡോണള്‍ഡ് ട്രംപും മരുമകന്‍ ജാരേജ് കുഷ്‌നറും മസ്ജിദുല്‍ അഖ്‌സയിലെ ബുറാഖ് മതില്‍ സന്ദര്‍ശിച്ചു. ഇതോടെ, പദവിയിലിരിക്കെ ബുറാഖ് മതില്‍ സന്ദര്‍ശിക്കുന്ന പ്രഥമ യുഎസ് പ്രസിഡന്റ് എന്ന ബഹുമതിക്ക് ട്രംപ് അര്‍ഹനായി. അവിടത്തെ ആചാരരീതിയനുസരിച്ച് വലതുകൈ മതിലില്‍ വച്ച് മതിലിന്റെ കല്ലുകള്‍ക്കിടയില്‍ ഒരു കടലാസ് അദ്ദേഹം വച്ചു. പ്രാര്‍ഥനകളും ആഗ്രഹങ്ങളുമാണ് ആ കടലാസില്‍ കുറിക്കാറുള്ളത്. ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുടെ അകമ്പടിയില്ലാതെയാണ് ട്രംപ് ഇവിടം സന്ദര്‍ശിച്ചത്. മതിലിന്റെ ചുമതലയുള്ള ശമുവേല്‍ റബിനോവിച്ച് ട്രംപിനെ അനുഗമിച്ചു. ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയും ‘ട്രംപിനൊപ്പമുണ്ടായിരുന്നു. കിഴക്കന്‍ ഖുദ്‌സിലാണ് ഈ മതില്‍ സ്ഥിതിചെയ്യുന്നത്.
Next Story

RELATED STORIES

Share it