Second edit

ട്രംപ് ടവര്‍



പണക്കൊഴുപ്പുള്ളവര്‍ക്ക് താമസിക്കാനായി രമണീയ ഹര്‍മ്യങ്ങളും അവര്‍ക്ക് വിനോദത്തിനായി ഗോള്‍ഫ് കോഴ്‌സുകളും നിര്‍മിക്കുന്ന കമ്പനിയാണ് ഡോണള്‍ഡ് ട്രംപിന്റേത്. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ ഇനി പുതിയ പദ്ധതികളൊന്നും വിദേശത്ത് ഏറ്റെടുക്കുകയില്ലെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യയില്‍ അഞ്ചു പദ്ധതികളാണ് ഇപ്പോള്‍ ട്രംപിന്റെ കമ്പനി നടത്താന്‍ പോവുന്നത്. മുമ്പു കരാറായ പദ്ധതികള്‍ ഇപ്പോള്‍ പണിയാരംഭിക്കാന്‍ പോവുകയാണെന്നാണ് ന്യായീകരണം. പൂനെയിലും മുംബൈയിലും കൂറ്റന്‍ അപാര്‍ട്ട്‌മെന്റുകളും കൊല്‍ക്കത്തയില്‍ വീടുകളും ഗുഡ്ഗാവില്‍ ഓഫിസുകളും വീടുകളുമാണ് നിര്‍മിക്കുന്നത്. ഈ പദ്ധതികളുടെ ഇന്ത്യന്‍ പങ്കാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ രസകരമാണ്. മുംബൈയിലെ പദ്ധതിയുടെ പങ്കാളി മംഗള്‍ പ്രഭാത് ലോധ എന്നൊരു പ്രമാണിയാണ്. ഇദ്ദേഹം മഹാരാഷ്ട്ര അസംബ്ലിയിലെ അംഗവും ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനുമാണത്രേ. ട്രംപിനു പറ്റിയ കൂട്ടാളി തന്നെയാണ് ലോധ എന്നാണ് അമേരിക്കന്‍ മാധ്യമങ്ങളും പറയുന്നത്. നേരത്തേ നികുതി വെട്ടിപ്പിന് ഇന്ത്യയില്‍ അന്വേഷണം നേരിട്ടതാണ് അദ്ദേഹത്തിന്റെ കമ്പനി. പിഴയടച്ച് പിന്നീട് നടപടികള്‍ ഒതുക്കി എന്നാണു വാര്‍ത്തകള്‍. ഗുഡ്ഗാവിലെ പങ്കാളി എംടിഎം ഇന്ത്യ എന്നൊരു സ്ഥാപനമാണ്. 2008ലും 2011ലും അവര്‍ക്കെതിരേ നികുതി വെട്ടിപ്പിന് അന്വേഷണമുണ്ടായിരുന്നു. വനം തട്ടിപ്പില്‍ കൈക്കൂലി നല്‍കിയ കേസ് വേറെയും. ഏതായാലും ഇന്ത്യയിലെ ധനികര്‍ക്കു പറ്റിയ വീടുകള്‍ തന്നെയാണ് ട്രംപും സംഘവും ഒരുക്കിക്കൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it