Flash News

ട്രംപ് ചൈനയില്‍



ബെയ്ജിങ്: ഉത്തര കൊറിയയെ നിയന്ത്രിക്കുന്നതിന് സഹായം തേടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  ചൈനയിലെത്തി. ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനു ശേഷമാണ് ട്രംപ് ചൈനയിലെത്തിയത്. ചൈനയിലെത്തിയ ട്രംപിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്്. ദക്ഷിണ കൊറിയന്‍ തലസ്ഥാനമയ സോളില്‍നിന്ന് ഉത്തര കൊറിയന്‍ നേതാവിനെതിരേ രൂക്ഷമായ ആരോപണങ്ങളുന്നയിച്ചാണ് ട്രംപ് ചൈനയിലെത്തിയത്. കിം ഭരിക്കുന്ന ഉത്തര കൊറിയയില്‍ പട്ടിണിമുലം ജനങ്ങള്‍ മരിക്കുകയാണെന്നും തൊഴിലാളി ക്യാംപുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും ട്രംപ് ആരോപിച്ചു. എല്ലാ ലോകരാജ്യങ്ങളും ഉത്തര കൊറിയയെ ഒറ്റപ്പെടുത്തണെമെന്നും ഒരു തരത്തിലുള്ള സഹായവും നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയ യുഎസില്‍ നിന്നു ആയുധങ്ങള്‍ വാങ്ങാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.   ഉത്തര കൊറിയ ചര്‍ച്ചയ്ക്കു തയ്യാറാവണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിരന്തരം ആണവപരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയക്കെതിരേ ഏഷ്യന്‍ രാജ്യങ്ങളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് 11 ദിവസം നീളുന്ന ഏഷ്യന്‍ സന്ദര്‍ശനം നടത്തുന്നത്.   ഉത്തര കൊറിയക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ചൈനയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും സഹകരണം ഉറപ്പാക്കുക എന്നതാണ് ട്രംപിന്റെ  സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. വിയറ്റ്്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യ എന്നീരാജ്യങ്ങള്‍കൂടി സന്ദര്‍ശിക്കുന്നട്രംപ്  ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it