ട്രംപ് ഏഷ്യന്‍ സന്ദര്‍ശനത്തില്‍;ഭീഷണി കടുപ്പിച്ച് ഉത്തര കൊറിയ

വാഷിങ്ടണ്‍: ഉത്തര കൊറിയക്കെതിരേ ഐക്യനിര രൂപപ്പെടുത്താനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 11 ദിവസം നീളുന്ന ഏഷ്യന്‍ സന്ദര്‍ശനം തുടങ്ങി. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്്.  25 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎസ് പ്രസിഡന്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ 10 ദിവസത്തിലധികം നീളുന്ന സന്ദര്‍ശനം നടത്തുന്നത്്.  തുടരെ തടുരെ ആണവ പരീക്ഷണങ്ങള്‍ നടത്തിയ ഉത്തര കൊറിയയില്‍ നിന്ന്്് ആണവ ആക്രമണഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനം.  അതേസമയം ചര്‍ച്ചകള്‍ക്കുള്ള സാധ്യത തള്ളിയും പുതിയ ആക്രണ ഭീഷണി ഉയര്‍ത്തിയും ഉത്തര കൊറിയ രംഗത്തെത്തി. രാജ്യാന്തര സമ്മര്‍ദത്തിനും ഉപരോധങ്ങള്‍ക്കും വഴങ്ങി ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് ആണ്വായുധങ്ങള്‍ ഉപേക്ഷിക്കുമെന്ന തെറ്റിദ്ധാരണ യുഎസ് ഉപേക്ഷിക്കണമെന്നും  ഉത്തര കൊറിയയുടെ ആണവപ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും  ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ വ്യക്തമാക്കി.ഉത്തര കൊറിയയുമായി ആണവ നിരായുധീകരണ ചര്‍ച്ചകള്‍ നടത്താമെന്ന മോഹം പകല്‍ക്കിനാവു മാത്രമാണെന്ന് ‘പകല്‍ സ്വപ്‌നം കാണുന്നത് നിര്‍ത്തൂ’ എന്ന തലക്കെട്ടോടെ ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. യുഎസിന് തങ്ങളോടുള്ള ശത്രുതാ മനോഭാവം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതുവരെ അണ്വായുധങ്ങള്‍ ഉപയോഗിച്ച് സ്വയരക്ഷ തീര്‍ക്കുന്ന നടപടികള്‍ തുടരുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.ഉത്തര കൊറിയക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ചൈനയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും സഹകരണം ഉറപ്പാക്കുക എന്നതാണ് ട്രംപിന്റെ  സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഹവായിയില്‍ പേള്‍ഹാര്‍ബറിലെ അരിസോണ മെമ്മോറിയല്‍ സന്ദര്‍ശിച്ച ശേഷമാണ്    ട്രംപ് ജപ്പാനിലേക്കു പുറപ്പെടുക. രണ്ടു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം ട്രംപ് ദക്ഷിണ കൊറിയയിലെത്തും. ട്രംപ്്്് ദക്ഷിണ കൊറിയ സന്ദര്‍ശിക്കുമ്പോള്‍ ഉത്തര കൊറിയ കൂടുതല്‍ പ്രകോപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ്് യുഎസ് അധികൃതരുടെ വിലയിരുത്തല്‍.  ഉത്തര കൊറിയയുടെ വിഷയത്തില്‍ എല്ലാ മാര്‍ഗങ്ങളും പരിഗണനയിലാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു. ഉത്തര കൊറിയക്കെതിരേ യുഎസുമായി ചേര്‍ന്ന് ശക്തമായ സൈനിക ആക്രമണത്തിന് സാധ്യതയുണ്ടെന്ന സന്ദേശമാണ് ആബെ നല്‍കിയത്.വിയറ്റ്‌നാമിലെത്തുന്ന ട്രംപ് ഡനാങ്കില്‍ നടക്കുന്ന ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it