ട്രംപ്-ഉന്‍ ഉച്ചകോടി യുഎസ് റദ്ദാക്കി

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച ഉച്ചകോടിയില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍മാറി. അടുത്തിടെ ഉന്നിന്റെ പ്രസ്താവനയിലുണ്ടായ വിദ്വേഷവും ശത്രുതയുമാണ് നടപടിക്കു കാരണം. ഇത്തരമൊരു അവസരത്തില്‍ ചര്‍ച്ച നടത്തുന്നത് ഉചിതമാവില്ല. മറ്റൊരു അവസരത്തില്‍ ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് ഉത്തരകൊറിയക്ക് അയച്ച കത്തില്‍ പറയുന്നു. ഉത്തരകൊറിയ ആണവ നിലയങ്ങള്‍ തകര്‍ത്തെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയായിരുന്നു ട്രംപിന്റെ പിന്‍മാറ്റം.
എന്നാല്‍, ഉച്ചകോടി റദ്ദാക്കിയതു സംബന്ധിച്ച് ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. ആണവ നിരായുധീകരണ വിഷയത്തിലെ ഭിന്നതയെ തുടര്‍ന്ന് കൂടിക്കാഴ്ച റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്ടുണ്ടായിരുന്നെങ്കിലും യുഎസ് നടപടിയുടെ യഥാര്‍ഥ കാരണം വ്യക്തമല്ല.
Next Story

RELATED STORIES

Share it