ട്രംപ് അപകീര്‍ത്തിപ്പെടുത്തുന്നു : കോമി
BY fousiya sidheek9 Jun 2017 2:17 AM GMT
fousiya sidheek9 Jun 2017 2:17 AM GMT
വാഷിങ്ടണ്‍: യുഎസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നു പുറത്താക്കപ്പെട്ട എഫ്ബിഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമി. എഫ്ബിഐക്കെതിരേ ട്രംപ് സര്‍ക്കാര്‍ അസത്യപ്രചാരണം നടത്തുകയാണെന്നും സെനറ്റ് സമിതിക്കു മുമ്പാകെ മൊഴി നല്‍കുന്നതിനായി ഹാജരായ കോമി പറഞ്ഞു. മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫഌന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നതായി സെനറ്റ് സമിതിക്കു മുമ്പാകെ കോമി കഴിഞ്ഞദിവസം സമര്‍പ്പിച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മെയ് ഒമ്പതിനായിരുന്നു കോമിയെ എഫ്ബിഐ നേതൃസ്ഥാനത്തുനിന്ന് ട്രംപ് മാറ്റിയത്. കോമിയുടെ പുറത്താക്കല്‍ സംബന്ധിച്ച് ട്രംപ് പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് സെനറ്റ് സമിതി വാദംകേള്‍ക്കല്‍ ആരംഭിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലുള്ള അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനാണ് കോമിയെ പുറത്താക്കിയതെന്നായിരുന്നു ട്രംപിന്റെ ആദ്യ വിശദീകരണം. എന്നാല്‍ പിന്നീട് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ട്രംപിനനുകൂലമായ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം നടത്തിയതാണു കോമിക്കെതിരായ നടപടിക്കു കാരണമെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT