Flash News

ട്രംപിന് മറുപടി നല്‍കാന്‍ സമയമില്ലെന്ന് ലണ്ടന്‍ മേയര്‍



ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടി നല്‍കാന്‍ തനിക്ക് സമയമില്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ലണ്ടന്‍ ആക്രമണത്തിനു പിന്നാലെ സാദിഖ് ഖാനെതിരേ അതിരൂക്ഷമായ വിമര്‍ശനമുന്നയിച്ച ട്രംപിനു മറുപടി പറയാന്‍ തനിക്കു സമയമില്ലെന്നാണ് സാദിഖ് ഖാന്‍ പ്രസ്താവിച്ചത്. ട്വിറ്ററിലൂടെയാണ് ഖാനെതിരേ ട്രംപ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഏഴു പേര്‍ മരിക്കുകയും 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടും ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമില്ലെന്ന ഖാന്റെ പ്രസ്താവനയെ ആണ് ട്രംപ് ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശിച്ചത്. എന്നാല്‍, മറുപടി പറയാനില്ലെന്നും ആളുകള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുക മാത്രമാണ് ചിലരുടെ ലക്ഷ്യമെന്നും സാദിഖ് ഖാന്‍ പറഞ്ഞു. ജനങ്ങളെ ഭീതിയില്‍നിന്നു കരകയറ്റലാണ് തന്റെ ലക്ഷ്യമെന്നും തങ്ങളെ വിഭജിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഖാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it