World

ട്രംപിന് ഈജിപ്തിന്റെ മൗനാനുവാദമുണ്ടായിരുന്നെന്ന്‌

ന്യൂയോര്‍ക്ക്: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് ഈജിപ്തിന്റെ മൗനാനുവാദമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഈജിപ്തിലെ ഇന്റലിജന്‍സ് ഓഫിസര്‍ കാപ്റ്റന്‍ അഷ്‌റഫ് അല്‍ ഖൂലി റേഡിയോക്കു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  മറ്റ് എല്ലാ അറബ് രാജ്യങ്ങളെയും പോലെ ഈജിപ്ത് ട്രംപിന്റെ തീരുമാനത്തെ പരസ്യമായി എതിര്‍ത്തു. എന്നാല്‍ ഇസ്രായേലിനെ പിണക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നും അഷ്‌റഫ് അല്‍ ഖൂലി റേഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. തീരുമാനത്തെ അപലപിക്കുന്നതിനു പകരം അതു സ്വീകരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ ആസ്ഥാനമായ റാമല്ലകൊണ്ട് ഫലസ്തീന്‍ തൃപ്തിപ്പെടണം. എങ്ങനെയാണ് ജറുസലേം റാമല്ലയില്‍ നിന്നു വ്യത്യസ്തമാവുന്നതെന്ന് അദ്ദേഹം ചോദിക്കുന്നതു ഓഡിയോ ടാപ്പില്‍ വ്യക്തമാവുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഈജിപ്തും സൗദി അറേബ്യയും ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിന് മൗനാനുവാദം നല്‍കുന്നതായി നേരത്തെ  ആരോപണം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it